തൃശൂര്‍: പാഴ്സല്‍ വന്ന ചെറുയന്ത്രം എറ്റെടുക്കാന്‍ അമിത കയറ്റിറക്ക് കൂലി വേണമെന്ന ആവശ്യവുമായി വീണ്ടും സിഐടിയുവിന്‍റെ ഗുണ്ടായിസം. തൃശൂരിലാണ് സംഭവം. പാഴ്സല്‍ വന്ന 65 കിലോയുള്ള യന്ത്രം ഉടമയ്ക്ക് തനിയെ വാഹനത്തില്‍ കയറ്റാവുന്നതാണ്.

എന്നാല്‍ ഇതിന് അനുവദിക്കില്ലെന്ന ഭീഷണിയുമായി 15 സിഐടിയു പ്രവര്‍ത്തകരാണ് എത്തിയത്. ഇത്രയും പേര്‍ക്കും കയറ്റിറക്ക് കൂലി വേണമെന്നാണ് ആവശ്യം. ധൈര്യമുണ്ടെങ്കില്‍ യന്ത്രം ഒറ്റയ്ക്ക് കാറില്‍ കയറ്റാന്‍ ഉടമയെ വെല്ലുവിളിക്കുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക