തൃശൂര്‍: തൃശൂരില്‍ കുടുംബകലഹത്തെ തുടര്‍ന്നു മാതാപിതാക്കളെ നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മകന്‍ കീഴടങ്ങി. ഇഞ്ചക്കുണ്ട് സ്വദേശി അനീഷാണ് കീഴടങ്ങിയത്. പുലര്‍ച്ചെ രണ്ടുമണിക്ക് തൃശൂര്‍ കമ്മീഷണര്‍ ഓഫീസില്‍ കീഴടങ്ങിയ അനീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി.

ഇന്നലെ രാവിലെയാണ് സംഭവം.മറ്റത്തൂര്‍ ഇഞ്ചക്കുണ്ട് കുണ്ടില്‍ സുബ്രന്‍ (കുട്ടന്‍-68), ഭാര്യ ചന്ദ്രിക (62) എന്നിവരാണ് കൊല്ലപ്പെട്ടത്. ക്രൂരകൃത്യത്തിനു ശേഷം അനീഷ് ബൈക്കില്‍ കടന്നുകളയുകയായിരുന്നു. നാളുകളായി ഇവരുടെ വീട്ടില്‍ കലഹം തുടരുന്നുണ്ടെങ്കിലും ഇന്നലെ രാവിലെ വീട്ടുമുറ്റത്തു മാവിന്‍തൈ നടാന്‍ സുബ്രനും ചന്ദ്രികയും ശ്രമിച്ചതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണു കൃത്യത്തിലേക്കു നയിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇന്നലെ രാവിലെ 9 മണിയോടെ വീട്ടുമുറ്റത്തു മാവിന്‍തൈ നടാന്‍ ചന്ദ്രിക ശ്രമിച്ചപ്പോള്‍ അനീഷ് തടയാന്‍ ശ്രമിച്ചു. സുബ്രനും ഇടപെട്ടതോടെ തര്‍ക്കമായി. ചന്ദ്രികയുടെ കൈവശമുണ്ടായിരുന്ന തൂമ്ബയെടുത്ത് അനീഷ് ഇരുവരെയും ആക്രമിച്ചതായി പൊലീസ് പറയുന്നു.

ഇവര്‍ നിലവിളിച്ചതോടെ അനീഷ് വീട്ടില്‍ കയറി വെട്ടുകത്തിയെടുത്തു. നിലവിളിച്ച്‌ റോഡിലേക്ക് ഓടിയ ചന്ദ്രികയെയാണ് ആദ്യം വെട്ടിവീഴ്ത്തിയത്. തുടര്‍ന്നു സുബ്രനെയും വെട്ടി. സുബ്രന്റെ കഴുത്ത് ഏറെക്കുറെ അറ്റ നിലയിലാണ്. പള്ളിയില്‍ പോയി മടങ്ങുകയായിരുന്ന പ്രദേശവാസികള്‍ക്കു മുന്‍പിലായിരുന്നു സംഭവമെന്നും പൊലീസ് പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക