കണ്ണൂര്‍: ഇടതുമുന്നണിയിലേക്ക് ക്ഷണിച്ചതിന് പിന്നാലെ മുസ്ലിം ലീ​ഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയെ പുകഴ്ത്തി എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. കുഞ്ഞാലിക്കുട്ടി രാഷ്ട്രീയ നയരൂപീകരണത്തിന്റെ കിംഗ് മേക്കര്‍ ആണ്. ലീഗിനെ മുന്നണിയിലേക്ക് ക്ഷണിച്ച നിലപാടില്‍ ഉറച്ച്‌ നില്‍ക്കുന്നുവെന്നും ഇപി ജയരാജന്‍ വ്യക്തമാക്കി. ഇടതു മുന്നണിയിലേക്ക് വരുന്നതിനെക്കുറിച്ച്‌ അവര്‍ ആലോചിക്കട്ടെ. ലീഗില്ലെങ്കില്‍ ഒരു സീറ്റിലും ജയിക്കാനാകില്ല എന്ന ഭയമാണ് കോണ്‍ഗ്രസിനെന്നും ഇ പി ജയരാജന്‍ വിമര്‍ശിച്ചു.

അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ 20 സീറ്റിലും ജയിക്കാനുള്ള അടവു നയം സ്വീകരിക്കും. ഇന്ത്യയില്‍ ബിജെപി ഭരണം അവസാനിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. അതിനുളള നടപടി സ്വീകരിക്കും. കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി ശക്തിപ്പെടും. കൂടുതല്‍ ബഹുജന പിന്തുണയുളള പ്രസ്ഥാനമാകും. അതൊരു മഹാമനുഷ്യ പ്രവാഹമായിരിക്കുമെന്നും ജയരാജന്‍ വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇടതു മുന്നണിയിലേക്ക് വരണമെന്ന് പലര്‍ക്കും തോന്നിതുടങ്ങിയിട്ടുണ്ട്. പിസി ചാക്കോ ഇപ്പോള്‍ എന്‍സിപിയിലാണ്. പ്രാദേശികമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിട്ടുവരുന്നുണ്ടെങ്കില്‍ അവരേയും ഞങ്ങള്‍ നാടിന്റെ വികസന പ്രവര്‍ത്തനത്തില്‍ സഹകരിപ്പിക്കും ഇപി ജയരാജന്‍ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക