തിരുവനന്തപുരം: കെ എസ് ആര്‍ ടി സി ബസില്‍ (KSRTC) യാത്രക്കാരിയുടെ സ്വര്‍ണമാല പൊട്ടിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് തമിഴ് സ്ത്രീകള്‍ അറസ്റ്റിലായി. തമിഴ് നാട് (Tamil nadu) തിരിപ്പൂര്‍ ചിന്നപാളയം ഗണപതി കോവില്‍ തെരുവ് വീട്ടുനമ്ബര്‍ (35) ല്‍ ചിന്നമ്മ മകള്‍ സബിത (47), സബിതയുടെ മകള്‍ അനുസിയ (25) എന്നിവരെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പകല്‍ 11.45ഓടുകൂടി നെടുമങ്ങാട് നിന്നും ആറ്റിങ്ങലിലേക്ക് പോയ KSRTC ബസില്‍ യാത്ര ചെയ്തിരുന്ന കല്ലിയോട് സ്വദേശിനി നസീമബീവിയുടെ സ്വര്‍ണമാലയാണ് ഇവര്‍ പൊട്ടിച്ചെടുക്കാന്‍ ശ്രമിച്ചത്.

നസീമബീവിയുടെ കഴുത്തില്‍ കിടന്ന ഒരു ലക്ഷം രൂപ വില വരുന്ന രണ്ടര പവന്‍ തൂക്കമുള്ള സ്വര്‍ണമാല മൂഴിയില്‍ വച്ച്‌ പിടിച്ച്‌ പറിച്ചതിനാണ് തമിഴ് സ്ത്രീകള്‍ പിടിയിലായത്. നസീമബീവിയോടൊപ്പം യാത്ര ചെയ്തിരുന്ന ഇവര്‍ മനപൂര്‍വം തിരക്കുണ്ടാക്കി ബലമായി മാല പിടിച്ച്‌ പറിക്കുകയായിരുന്നു. സംഭവമറിഞ്ഞ മറ്റ് യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ഇവരെ തടഞ്ഞു നിര്‍ത്തി പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതോടെ പോലീസ് സ്ഥലത്തെത്തി രണ്ടു പേരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയില്‍ മാല ഇവരില്‍ നിന്നും കണ്ടെടുത്തു. നെടുമങ്ങാട് പോലീസ് ഇന്‍സ്പെക്ടര്‍ സന്തോഷ് കുമാറിന്‍റെ നേതൃത്വത്തില്‍ എസ് ഐ മാരായ സുനില്‍ ഗോപി, സൂര്യ, ഭുവനേന്ദ്രന്‍ നായര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്. കോടതി പ്രതികളെ റിമാന്‍ഡ് ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക