ചണ്ഡീഗഢ്: വാഹനം വാങ്ങുമ്ബോള്‍ തന്നെ ചെലവേറിയ ഫാന്‍സി നമ്ബര്‍ ബുക്ക് ചെയ്യുന്നത് ഇക്കാലത്ത് സാധാരണ വാര്‍ത്തയാണ്. കൂടുതലും സിനിമാക്കാരും വ്യവസായികളുമാണ് തങ്ങളുടെ ഇഷ്ട നമ്ബരിനുവേണ്ടി എത്ര പണം വേണമെങ്കിലും ചെലവഴിക്കുന്നത്. ആളുകള്‍ അവരുടെ പ്രിയപ്പെട്ട നമ്ബറിനായി ലക്ഷക്കണക്കിന് രൂപയ്ക്ക് ലേലം വിളിക്കുകയാണ് ചെയ്യുന്നത്. മിക്കവര്‍ക്കും ഇത്തരത്തില്‍ ലഭിക്കുന്ന നമ്ബര്‍ പദവിയുടെയും പ്രൌഢിയുടെയും പ്രതീകമായി മാറിയിരിക്കുന്നു.

ചണ്ഡീഗഢില്‍ കഴിഞ്ഞ ദിവസം 0001 എന്ന വിഐപി നമ്ബറിനായി 15.44 ലക്ഷം രൂപയ്ക്കാണ് ലേലത്തില്‍ പോയത്. ചണ്ഡീഗഡ് നിവാസിയായ ബ്രിജ് മോഹന്‍ തന്‍റെ സ്കൂട്ടറിന് വേണ്ടിയാണ് ഈ വിഐപി നമ്ബര്‍ വാങ്ങിയത്. എന്നാല്‍ ഈ സ്കൂട്ടിയുടെ വില 70000 രൂപയാണെന്നതാണ് രസകരമായ കാര്യം. അതായത് 70000 രൂപയുടെ സ്കൂട്ടിക്ക് 15.44 ലക്ഷത്തിന്‍റെ നമ്ബര്‍. തന്റെ കുട്ടിയുടെ ആവശ്യപ്രകാരമാണ് ഇത്രയും പണം മുടക്കി ഈ നമ്ബര്‍ വാങ്ങിച്ചതെന്ന് ബ്രിജ് മോഹന്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

CH-01 CJ 0001 എന്ന നമ്ബരാണ് ബ്രിജ് മോഹന്‍ തന്‍റെ സ്കൂട്ടിയ്ക്കായി സ്വന്തമാക്കിയത്. “ഞാന്‍ ആദ്യം നമ്ബറിന് അപേക്ഷിച്ചപ്പോള്‍, ഒരു വിഐപി നമ്ബര്‍ വേണമെന്ന് കരുതി,” അദ്ദേഹം പറഞ്ഞു. ഇതോടെയാണ് ചണ്ഡീഗഡ് ആര്‍ടിഒയ്ക്ക് കീഴിലുള്ള സിജെ സീരീസിലുള്ള 0001 എന്ന നമ്ബരിനു വേണ്ടി ശ്രമിച്ചത്. മക്കളുടെ ആവശ്യപ്രകാരമാണ് ഇത്രയും പണം മുടക്കി ഈ നമ്ബര്‍ സ്വന്തമാക്കിയത്.

ഇതിന് മുമ്ബും കുട്ടികളുടെ ആവശ്യപ്രകാരം മൊബൈലിന്റെ വിഐപി നമ്ബര്‍ എടുത്തിരുന്നതായും അദ്ദേഹം പറഞ്ഞു. തല്‍ക്കാലം തങ്ങളുടെ ആക്ടിവ സ്കൂട്ടിയില്‍ ഈ വിഐപി നമ്ബര്‍ ഉപയോഗിക്കുമെന്ന് ബ്രിജ് മോഹന്‍ പറഞ്ഞു. ഒരു കാര്‍ വാങ്ങാനും ആലോചിക്കുന്നതായി അദ്ദേഹം പറഞ്ഞു. കാര്‍ എടുക്കുമ്ബോള്‍, ഈ നമ്ബര്‍ അതിലേക്ക് മാറ്റുമെന്നും ബ്രിജ് മോഹന്‍ പറഞ്ഞു.

ബ്രിജ് മോഹന്റെ മക്കള്‍ക്ക് വിഐപി നമ്ബര്‍ വേണമെന്നായിരുന്നു ആഗ്രഹം. കുട്ടികളുടെ ഇഷ്ടം നിറവേറ്റാനാണ്, ഒരു വിഐപി നമ്ബര്‍ ലേലം ചെയ്യാന്‍ അദ്ദേഹം ആലോചിച്ചത്. ‘എനിക്ക് 0001 നമ്ബര്‍ കിട്ടുമെന്ന് നേരത്തെ കരുതിയിരുന്നു. ഈ നമ്ബരിന് വേണ്ടി 100 രൂപ മുതലാണ് ലേലം വിളി തുടങ്ങിയത്. ഒടുവില്‍ 15.44 ലക്ഷത്തിനാണ് നമ്ബര്‍ സ്വന്തമാക്കിയത്. ഇപ്പോള്‍ ഈ നമ്ബര്‍ ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് ബ്രിജ് മോഹന്‍ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക