പൈക: പാലാ പൈകയില്‍ ഭര്‍ത്താവിന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. മല്ലികശ്ശേരി കണ്ണമുണ്ടയില്‍ സിനിയാണ് മരിച്ചത്. ഈ മാസം 9 നാണ് സിനിയെ ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ സിനി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംഭവത്തില്‍ സിനിയുടെ ഭര്‍ത്താവ് ബിനോയ് പൊലീസ് കസ്റ്റഡിയിലാണ്.

സിനിയെ സംശയമായിരുന്ന ബിനോയ് ഏപ്രില്‍ 9ന് രാത്രി വെട്ടുകയായിരുന്നു. സിനിയുടെ കഴുത്തില്‍ ആഴത്തില്‍ ഗുരുതരമായി മുറിവേറ്റിരുന്നു. മക്കളുടെ മുന്നില്‍ വച്ചായിരുന്നു ബിനോയ് സിനിയെ ആക്രമിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക