ഗൂഗിള്‍ ചെയ്യാന്‍ ആര്‍ക്കാണ് അറിയാത്തതെന്നല്ലെ, എന്നാല്‍ ശരായായ രീതിയില്‍ ഗൂഗിള്‍ ചെയ്യാന്‍ ചില ടെക്‌നിക്കുകളുണ്ട്, നോക്കാം.

1. ഒരു പ്രത്യേക വാക്യത്തിലുള്ളത് മാത്രം സെര്‍ച്ച്‌ ചെയ്തുകിട്ടാന്‍ തുടക്കത്തിലും അവസാനത്തിലും ക്വട്ടേഷന്‍ മാര്‍ക്ക് ഉപയോഗിക്കാം. ഉദാഹരണത്തിന്:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

”affiliate marketing”

2. ഒരു വിഷയത്തിലെ ഒരു പ്രയോഗം ഒഴിവാക്കി മറ്റുള്ളവയുടെ റിസള്‍ട്ട് കിട്ടാന്‍ മൈനസ് () ചിഹ്നം ഉപയോഗിക്കാം. ഉദാ: affiliate marketingmerchants

3. ഒരു വിഷയത്തെപ്പറ്റി നിശ്ചിത വെബ്‌സൈറ്റിലുള്ളത് മാത്രം ലഭിക്കാനായി ശെലേ: എന്നുപയോഗിക്കാം. ഉദാ: ”affiliate marketing” site:dhanamonline.com

4. സെര്‍ച്ച്‌ ചെയ്യുന്ന വിഷയത്തിലുള്ള ആവശ്യമുള്ള ഫയല്‍ ഇനം മാത്രം തെരഞ്ഞുകിട്ടാനും വഴിയുണ്ട്.

ഉദാ: പിപിടി ഫയലാണ് കിട്ടേണ്ടതില്ല ”affiliate marketing” filteype:ppt എന്ന് അടിച്ചാല്‍ മതി

5. നിശ്ചിത വിലയ്ക്കുള്ളിലുള്ളതോ തിയ്യതികള്‍ക്കുള്ളിലുള്ളതോ ലഭിക്കാന്‍ .. ഉപയോഗിക്കാം. ഉദാ: indian presidents 1960..2000

6. ഗൂഗിള്‍ സെര്‍ച്ചിനെ തന്നെ കാല്‍ക്കുലേറ്ററായി ഉപയോഗിക്കാനുമാവും. ഉദാ: 1263*23

7. ഒരു വാക്കിന്റെ അര്‍ഥമോ വിശദീകരണമോ ലഭിക്കാനായി define: എന്നുപയോഗിക്കാം. ഉദാ: define:affiliate marketing

8. സെര്‍ച്ച്‌ ചെയ്യാനുദ്ദേശിക്കുന്ന വാക്ക് തലക്കെട്ടില്‍ പറഞ്ഞിട്ടുള്ളത് മാത്രം ലഭിക്കാനായി ശിശേഹേല: എന്ന് ഉപയോഗിക്കാം.

ഉദാ: intitle: affiliate marketing

9. സെര്‍ച്ച്‌ ചെയ്തുകിട്ടിയ പേജിനുള്ളിലെ പ്രത്യേക വാക്ക് കണ്ടെത്താന്‍ Ctrl+F എന്ന് കീബോര്‍ഡില്‍ സെര്‍ച്ച്‌ ചെയ്താല്‍ മതി

10. പേജ് വലുപ്പം കൂട്ടാന്‍ കീബോര്‍ഡില്‍ Ctrl+ എന്നും വലുപ്പം കുറയ്ക്കാന്‍ Ctrlഎന്നും അമര്‍ത്തിയാല്‍ മതി. ആവശ്യാനുസരണം സൂം ചെയ്യാനും കുറയ്ക്കാനുമാവും

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക