പാലക്കാട് (Palakkad) കൊടക്കാട് ഭര്‍ത്താവ് ഭാര്യയെ തലക്കടിച്ചു കൊന്നു (husband killed wife). മണ്ണാര്‍ക്കാട് നാട്ടുകല്ലിന് സമീപം കൊടക്കാട് സ്വദേശി ആയിഷയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് ഹംസയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഭാര്യയോടുള്ള സംശയമാണ് കൊലപാതക കാരണമെന്നാണ് പ്രാഥമിക സൂചനയെന്ന് നാട്ടുകല്‍ സിഐ പറഞ്ഞു.

ഇരുവരും തമ്മില്‍ കുടുംബ വഴക്ക് പതിവാണെന്ന് സമീപവാസികള്‍ പറയുന്നു. ഇന്ന് വൈകിട്ട് ആറുമണിയോടെ വീടിന് പുറക് വശത്ത് വെച്ച്‌ മരവടി കൊണ്ട് തലക്കടിയ്ക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച്‌ തന്നെ ആയിഷ കൊല്ലപ്പെട്ടു. ഹംസ തന്നെയാണ് ഭാര്യയെ കൊലപ്പെടുത്തിയ വിവരം പൊലീസില്‍ അറിയിച്ചത്. തുടര്‍ന്ന് ഇയാള്‍ പൊലീസില്‍ കീഴടങ്ങി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക