വിവാദ പരാമർശത്തിന്റെ പേരിൽ മുൻപ് പാലാ ബിഷപ്പിനെതിരെ കേസ് എടുത്ത പിണറായി വിജയന്റെ പൊലീസ്, കേരളത്തിൽ ലവ് ജിഹാദ് ഉണ്ട് എന്ന് പറഞ്ഞ സിപിഎം നേതാവ് ജോർജ് എം. തോമസിനെതിരെ കേസെടുക്കുമോയെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ ചോദിച്ചു. ഒരേ കാര്യം ജോർജ് എം. തോമസ് പറയുമ്പോൾ നാക്കുപിഴയും പാലാ ബിഷപ്പ് പറയുമ്പോൾ കേസെടുക്കേണ്ട കുറ്റവുമാകുന്നത് എങ്ങനെയെന്ന് പിണറായി വിജയൻ കേരളത്തിലെ ക്രൈസ്തവ സഹോദരൻമാരോട് വിശദീകരണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.

കേരളത്തിലെ വിവിധ വേദികളിൽ പാലാ ബിഷപ്പിനെ ഈ വിഷയത്തിൽ അപമാനിച്ചിട്ട് ഇപ്പോൾ ജോർജ് എം. തോമസിന്റെ വിഷയം വന്നപ്പോൾ സിപിഎം നിലപാട് മാറ്റിയത് കാപട്യമാണെന്ന് മുരളീധരൻ വിമർശിച്ചു. പാലാ ബിഷപ്പ് നടത്തിയ ലവ് ജിഹാദ് നർക്കോട്ടിക് ജിഹാദ് പ്രസ്താവനയെ നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ അപലപിച്ചിരുന്നു. അദ്ദേഹത്തിനെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസ് എടുത്തിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക