തൃശൂർ: വിഷുക്കൈനീട്ടം നൽകിയ പരിപാടി വിവാദമാക്കിയവർക്കെതിരെ രൂക്ഷ വിമർശനവുമായി സുരേഷ് ഗോപി എംപി രംഗത്ത്. കുഞ്ഞുങ്ങൾക്ക് വിഷുക്കൈനീട്ടം നൽകുന്നത് എതിർത്തവരെ കടുത്ത ഭാഷയിൽ വിമർശിച്ച സുരേഷ് ഗോപി, ‘അതിനു പിന്നിലെ നന്മ മനസ്സിലാക്കാൻ പറ്റാത്ത ചൊറിയൻ മാക്രി പറ്റങ്ങളോട് എന്തു പറയാനാണ്’ എന്നും ചോദിച്ചു. ആ കുരുന്നുകളുടെ കയ്യിലേക്ക് ഒരു രൂപയാണ് വച്ചുകൊടുക്കുന്നത്. 18 വർഷത്തിന് ശേഷം വോട്ട് പിടിക്കാനുള്ള കപ്പമല്ല കൊടുത്തിരിക്കുന്നത്. വിഷുവെന്ന് പറയുന്നത് ഹിന്ദുവിന്റേതല്ല, ദക്ഷിണേന്ത്യക്കാരുടെ മുഴുവൻ ഒരു ആചാരമാണ്. ഒരു രാജ്യത്തിന്റെ സമ്പന്നതയിലേക്കാണ് ഓരോ കുരുന്നും സംഭാവന ചെയ്യുന്നതെന്നും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി.

‘‘ചില വക്രബുദ്ധികളുടെ നീക്കം അതിനുനേരെയും വന്നിട്ടുണ്ട്. അത് നമ്മുടെ ഏറ്റവും വലിയ വിജയമായിട്ടാണ് ഞാൻ കണക്കാക്കുന്നത്. അവർക്ക് അസഹിഷ്ണുതയുണ്ടായി. ഞാനത് ഉദ്ദേശിച്ചിരുന്നില്ല. കുരുന്നുകളുടെ കയ്യിലേക്ക് ഒരു രൂപയാണ് വച്ചുകൊടുക്കുന്നത്. 18 വർഷത്തിനുശേഷം വോട്ടുപിടിക്കാനുള്ള കപ്പമല്ല കൊടുത്തിരിക്കുന്നത്. വിഷുവെന്ന് പറയുന്നത് ഹിന്ദുവിന്റേതല്ല. ദക്ഷിണേന്ത്യക്കാരുടെ മുഴുവൻ ഒരു വലിയ ആചാരമാണ്. ഒരു രാജ്യത്തിന്റെ സമ്പന്നതയിലേക്ക് സംഭവാന ചെയ്യുന്നതാണ് ഓരോ കുഞ്ഞും. അത് ആൺകുട്ടിയായാലും പെൺകുട്ടിയായാലും’ – സുരേഷ് ഗോപി പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘ഒരു രൂപയുടെ നോട്ടിൽ ഗാന്ധിയുടെ ചിത്രമാണുള്ളത്. നരേന്ദ്ര മോദിയുടെയോ സുരേഷ് ഗോപിയുടെയോ ചിത്രമല്ല. ഒരു രൂപ നോട്ടെടുത്ത് മഹാലക്ഷ്മി ദേവിയെ പ്രാർത്ഥിച്ചുകൊണ്ട് കൈവെള്ളയിൽ വച്ചുകൊടുക്കുന്നത്, ഈ കുഞ്ഞ് പ്രാപ്തി നേടി നിർവഹണത്തിനിറങ്ങുമ്പോൾ കയ്യിൽ ഒരു കോടി വന്നു ചേരുന്ന അനുഗ്രഹ വർഷമാവണേ ഈ മുഹൂർത്തത്തിൽ എന്ന് പ്രാർത്ഥിച്ചുകൊണ്ടാണ്. ആ നന്മ മനസ്സിലാക്കാൻ പറ്റാത്ത മാക്രി പറ്റങ്ങളോട് എന്താണ് പറയേണ്ടത്? ഞാനുറപ്പിച്ചു, ചൊറിയൻ മാക്രി പറ്റങ്ങളാണവർ. ധൈര്യമുണ്ടെങ്കിൽ പ്രതികരിക്കട്ടെ. ഞാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ്’ – സുരേഷ് ഗോപി പറഞ്ഞു.

‘ഹീനമായ ചിന്തയുണ്ടെങ്കിൽ മാത്രമേ ഇതു ചെയ്യാൻ സാധിക്കൂ. ഓരോ കുഞ്ഞും ഓരോ കുടുംബത്തിലേക്കു ജനിച്ചുവീഴുന്നത് അവരുടെ കുടുംബ സ്വത്തായിട്ടായിരിക്കാം. പക്ഷേ, അത് രാജ്യത്തിനുള്ള സംഭാവനയാണ്. ആ കുഞ്ഞിന്റെ ഡിഎൻഎയിൽ നവോത്ഥാനം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. അത് മുൻപു പറഞ്ഞ വക്രബുദ്ധികൾ സൃഷ്ടിക്കുന്ന നവോത്ഥാനമല്ല. ആ ഡിഎൻഎ ഈ രാജ്യത്തിനും ലോകത്തിനും സമ്പന്നത മാത്രം സമ്മാനിക്കണം. അതിനാണ് ഓരോ കുഞ്ഞും പിറക്കുന്നത്’ – സുരേഷ് ഗോപി പറഞ്ഞു.

തൃശൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ വിഷുക്കൈനീട്ടം പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതിനിടെ, കൊച്ചിൻ ദേവസ്വം ബോർഡിനു കീഴിലെ ക്ഷേത്രത്തിൽ മേൽശാന്തിക്ക് വിഷുക്കൈനീട്ടം നൽകാനായി അദ്ദേഹം പണം നൽകിയതോടെ സംഭവം വിവാദമായി. ഇതിനെതിരെ തൃശൂർ ജില്ലയിലെ സിപിഎം, സിപിഐ നേതാക്കൾ പ്രതിഷേധിച്ചിരുന്നു.

മാത്രമല്ല, ഒരിടത്ത് കൈനീട്ടം വാങ്ങിയ ശേഷം കാറിലിരിക്കുന്ന സുരേഷ് ഗോപിയുടെ കാൽെതാട്ട് വന്ദിക്കുന്ന സ്ത്രീകളുടെ വിഡിയോയ്ക്കെതിരെയും സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനമുയർന്നു. സ്ത്രീകൾ വരിയായിവന്ന് കൈനീട്ടം വാങ്ങിയ ശേഷം താരത്തിന്റെ കാൽതൊട്ട് വന്ദിച്ച് മടങ്ങുന്നതാണ് വിഡിയോയിൽ. അവസാനം എല്ലാവർക്കൊപ്പം ഫോട്ടോയും എടുത്താണ് അദ്ദേഹം മടങ്ങിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക