പാലക്കാട് : ജില്ലയിലെ പുതൂര്‍ പഞ്ചായത്തിലെ ചീരക്കടവ് പ്രദേശത്ത് വനാതിര്‍ത്തിയില്‍ പുള്ളിപ്പുലിയെ ചത്ത നിലയില്‍ കണ്ടെത്തി. കമ്ബിവേലിയില്‍ അകപ്പെട്ട് ചത്ത നിലയില്‍ ചൊവ്വാഴ്‌ചയാണ് രണ്ട് വയസ് തോന്നിക്കുന്ന പുലിയെ കണ്ടെത്തിയത്. തമിഴ്‌നാട് തഡാഗം സ്വദേശിയായ പാപ്പനെന്ന സ്വകാര്യ വ്യക്തിയുടെ ഭൂമിയോട് ചേര്‍ന്നുള്ളതാണ് ഈ വനാതിര്‍ത്തി.

പന്നിക്ക് വെച്ച കുരുക്കില്‍ പുള്ളിപ്പുലി കുടുങ്ങിയതാകാമെന്നാണ് വനം വകുപ്പിന്‍റെ പ്രാഥമിക നിഗമനം.ബുധനാഴ്‌ച ഫോറസ്റ്റ് വെറ്ററിനറി ഡോക്‌ടറുടെ നേതൃത്വത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തും. മരണകാരണം കണ്ടെത്തിയ ശേഷം മറ്റുനടപടികള്‍ സ്വീകരിക്കുമെന്ന് അട്ടപ്പാടി റേഞ്ച് ഓഫിസര്‍ എന്‍ സുബൈര്‍ അറിയിച്ചു. സംഭവത്തില്‍ വനം വകുപ്പ് കേസെടുത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക