കണ്ണൂര്‍: ബോംബേറില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കണ്ണൂര്‍ ഏച്ചുര്‍ സ്വദേശി ജിഷ്ണുവാണ് കൊല്ലപ്പെട്ടത്. 26 വയസായിരുന്നു. തോട്ടടയിലാണ് സംഭവം.

കല്യാണദിവസം ഉണ്ടായ തര്‍ക്കമാണ് ബോംബേറില്‍ കലാശിച്ചത്. വാനിലെത്തിയ പത്തംഗസംഘമാണ് ആക്രമണത്തിന് പിന്നില്‍. രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിവാഹവീട്ടില്‍ പാട്ടുവച്ചതുമായുണ്ടായ തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നവവധുവും വരനും വീട്ടിലെത്തിയ സമയത്താണ് ആക്രമികള്‍ ബോംബെറിഞ്ഞത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക