ഡമാസ്കസ്: സിറിയയില്‍ സൈനികര്‍ സഞ്ചരിച്ച ബസില്‍ സ്ഫോടനം. 13 പേര്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് വിവരം.ബസ് ബുധനാഴ്ച അതിരാവിലെ സെന്‍ട്രല്‍ ഡമാസ്കസിലെ ജിസ്‌ര്‍ അല്‍-റായിസ്‌ പാലത്തിലൂടെ കടന്നുപോകുമ്ബോള്‍ രണ്ട് സ്ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. മൂന്നാമത്തെ വസ്തു സൈനിക യൂനിറ്റ് നിര്‍വീര്യമാക്കി.

സിറിയന്‍ സ്റ്റേറ്റ് ടിവി, ബസിന്റെ കരിഞ്ഞ ക്യാബിന്റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. രക്ഷാപ്രവര്‍ത്തകര്‍ ശരീരഭാഗങ്ങള്‍ നീക്കം ചെയ്യുന്നതും കാണാം. തീവ്രവാദി സ്ഫോടനമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കിഴക്കന്‍ സിറിയയില്‍ ഈ വര്‍ഷം സൈനികര്‍ക്ക് നേരെ നിരവധി ആക്രമണങ്ങള്‍ നടന്നിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒരു പതിറ്റാണ്ടായി സിറിയ ആഭ്യന്തരയുദ്ധത്തില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെങ്കിലും തലസ്ഥാനമായ ഡമാസ്കസില്‍ ഇത്തരം ആക്രമണങ്ങള്‍ അപൂര്‍വമായിരുന്നു. ഇതുവരെയായി ആഭ്യന്തരയുദ്ധത്തില്‍ കുറഞ്ഞത് 350,000 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഐക്യരാഷ്ട്രസഭ പറയുന്നു. അതേസമയം ബുധനാഴ്ച നടന്ന സ്ഫോടനത്തിന് പിന്നിലെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക