ആലപ്പുഴ: കെഎസ്‌ആര്‍ടിസി സ്റ്റാന്റ് കെട്ടിടത്തിലെ കോണ്‍ക്രീറ്റ് പാളി അടര്‍ന്ന് വീണ് യാത്രക്കാരന് പരിക്ക്. ഝാര്‍ഖണ്ഡ് സ്വദേശിയായ അനിലിനാണ് (31) തലയ്ക്ക് പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം.

തിരുവല്ലയില്‍ ഹോട്ടല്‍ ജീവനക്കാരനായ അനില്‍കുമാര്‍ കൃഷ്ണപുരത്ത് സുഹൃത്തിനെ സന്ദര്‍ശിച്ച ശേഷം തൃശൂരിലേക്ക് പോകാനായി ബസ് സ്റ്റാന്റില്‍ എത്തിയതായിരുന്നു. ബസുകളുടെ വിവരം തിരക്കാനായി അന്വേഷണ വിഭാഗത്തില്‍ എത്തിയപ്പോഴായിരുന്നു കെട്ടിടത്തിന്റെ മുകള്‍ ഭാഗം അടര്‍ന്ന് തലയിലേക്ക് വീണത്. സാരമായി പരിക്കേറ്റ ഇയാളെ കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അര നൂറ്റാണ്ട് പഴക്കമുള്ള കെട്ടിടത്തിന് താഴെ വിശ്വസിച്ച്‌ നില്‍ക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്നാണ് യാത്രക്കാരുടെ ആരോപണം. കോണ്‍ക്രീറ്റ് പാളികളായി അടര്‍ന്നുവീഴുന്നത് പതിവ് സംഭവമാണെന്നും യാത്രക്കാര്‍ പറയുന്നു. സ്ഥിരം യാത്രികര്‍ ഇത് മനസിലാക്കുന്നതിനാലാണ് അപകടത്തില്‍ നിന്നും രക്ഷപ്പെടുന്നത്. ആദ്യമായി സ്റ്റാന്റില്‍ എത്തുന്നവര്‍ മിക്കപ്പോഴും അപകടത്തിന് ഇരയാകുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക