പട്‌ന: ബിഹാറില്‍ പട്ടാപ്പകല്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടന്നിരുന്ന ഇരുമ്ബുപാലം അതിവിദഗ്ധമായി കടത്തിക്കൊണ്ടുപോയി മോഷ്ടാക്കള്‍. ജലസേചന വകുപ്പിലെ ഉദ്യോഗസ്ഥരാണ് എന്ന വ്യാജേന ജെസിബിയും ഗ്യാസ് കട്ടറുമെല്ലാം ഉപയോഗിച്ച്‌ അതിവിദഗ്ധമായാണ് ഇരുമ്ബുപാലം കടത്തിക്കൊണ്ടുപോയത്.

റോത്താസ് ജില്ലയിലാണ് സംഭവം. 60 അടി നീളമുള്ള ഇരുമ്ബുപാലമാണ് കവര്‍ന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജലസേചന വകുപ്പിലെ ഉദ്യോഗസ്ഥരാണ് എന്ന വ്യാജേന എത്തിയ സംഘം ജെസിബിയും ഗ്യാസ് കട്ടറും ഉപയോഗിച്ച്‌ മുറിച്ചുമാറ്റി. തുടര്‍ന്ന് പാലവുമായി സംഘം മുങ്ങുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

1972ലാണ് പാലം പണിതത്. പട്ടാപ്പകല്‍ പാലം മോഷ്ടിച്ചത് അധികൃതരെ ഞെട്ടിച്ചിരിക്കുകയാണ്. പഴക്കം ചെന്നതിനെ തുടര്‍ന്ന് ഇതിലൂടെയുള്ള യാത്ര അപകടകരമാണ് എന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് അടുത്തകാലത്തായി പാലം ആരും ഉപയോഗിക്കാറില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക