ലിം​ഗത്തില്‍ മയക്കുമരുന്ന് കുത്തിവച്ച്‌ 35കാരനായ യുവാവ്. ബ്രോങ്ക്‌സ് കെയര്‍ ഹോസ്പിറ്റല്‍ സെന്ററിലെ എമര്‍ജന്‍സി വിഭാ​ഗത്തിലെ ഡോക്ടര്‍മാര്‍ പറയുന്നത് ലിം​ഗത്തിന് അസഹനീയമായ വേദനയോട് കൂടി യുവാവ് ആശുപത്രിയിലെത്തുകയായിരുന്നു എന്നാണ്. ന്യൂയോര്‍ക്കിലാണ് സംഭവം.

ലിം​ഗത്തില്‍ മയക്കുമരുന്ന് കുത്തിവച്ച്‌ മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ ലിം​ഗം കറുപ്പ് നിറത്തിലേക്ക് മാറുകയും വേദന ഉണ്ടാവുകയും ചെയ്തുവെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ലിംഗം, വൃഷണസഞ്ചി എന്നിവിടങ്ങളില്‍ അസഹനീയമായ വേദന യുവാവിനെ അലട്ടിയിരുന്നു. ലിം​ഗത്തിന്റെ ഡോര്‍സല്‍ സിരയിലേക്ക് എ ക്ലാസ് മയക്കുമരുന്ന് കുത്തിവച്ച ഉടന്‍ തന്നെ യുവാവിന് വേദന ആരംഭിച്ചുവെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ രണ്ട് തവണയെങ്കിലും ഞരമ്ബിലേക്ക് മയക്കുമരുന്ന് കുത്തിവച്ചതായാണ് യുവാവ് പറയുന്നത്. ഏറെ നാളായി മയക്ക് മരുന്ന് ഉപയോ​ഗിച്ച്‌ വരുന്നതായും ഡോക്ടര്‍മാര്‍ പറഞ്ഞു. പരിശോധനയില്‍, വീക്കം, അള്‍സര്‍, ദുര്‍ഗന്ധം വമിക്കുന്ന ഗുരുതരമായ ഡിസ്ചാര്‍ജ് എന്നിവ കണ്ടെത്തി. യുവാവ് പതിവായി മയക്കു മരുന്ന് ഉപയോ​ഗിക്കുന്നുണ്ടെങ്കിലും എസ്ടിഐ പ്രശ്നങ്ങളൊന്നും തന്നെ കണ്ടെത്തിയിട്ടില്ല.

യുവാവിന് ആന്റിബയോട്ടിക്കുകളുടെ ഐവി നല്‍കുകയും അദ്ദേഹത്തിന്റെ അവസ്ഥ സാവധാനം മെച്ചപ്പെട്ടു തുടങ്ങിയതായും ഡോക്ടര്‍മാര്‍ പറഞ്ഞു. യുവാവിന്റെ ആരോ​ഗ്യസ്ഥിതി മെച്ചപ്പെട്ടു. മയക്കുമരുന്ന് ഉപയോ​ഗം കുറയ്ക്കുന്നതിന് ചികിത്സ നല്‍കുന്നതിന് .യുവാവ് വിസമ്മതിച്ചുവെന്നും ഡോക്ടര്‍ പറഞ്ഞു.

അമേരിക്കന്‍ ജേണല്‍ ഓഫ് കേസ് റിപ്പോര്‍ട്ടില്‍ പഠനം പ്രസിദ്ധീകരിച്ചു. കൊക്കെയ്ന്‍ വെള്ളത്തില്‍ ലയിപ്പിച്ച്‌ കുത്തിവയ്ക്കുന്നത് മരുന്ന് നേരിട്ട് രക്തപ്രവാഹത്തിലേക്ക് വിടുകയും അതിന്റെ ഫലങ്ങളുടെ തീവ്രത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്ന് National Institute on Drug Abuse വ്യക്തമാക്കി. കൊക്കെയ്ന്‍ ആഗിരണം ചെയ്യപ്പെടുന്നതിനും ഹൃദയാഘാതം, പക്ഷാഘാതം എന്നിവയ്ക്ക് കാരണമാവുകയും ചെയ്യുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക