തൃശൂര്‍: സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയുടെ മുടി മുറിച്ച കേസില്‍ ഭര്‍ത്താവും അയല്‍വാസിയും അറസ്റ്റില്‍. എറണാകുളം മുളന്തുരുത്തി തലക്കോട് പള്ളത്തുപറമ്ബില്‍ രാഗേഷ് (25), അയല്‍വാസി കാവില്‍പറമ്ബില്‍ അമൃത (28) എന്നിവരെയാണു തൃശൂര്‍ മെഡിക്കല്‍ കോളജ് പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയെ പിടിച്ചുനിര്‍ത്തി തല മുണ്ഡനം ചെയ്യാന്‍ സഹായിച്ചു എന്നതാണ് അമൃതയുടെ പേരിലുള്ള കുറ്റം.

മെഡിക്കല്‍ കോളജ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന യുവതിയെ 3 വര്‍ഷം മുന്‍പാണു രാഗേഷ് വിവാഹം കഴിച്ചത്. വിവാഹ വേളയില്‍ നല്‍കിയ സ്വര്‍ണാഭരണങ്ങള്‍ മുഴുവന്‍ ഭര്‍ത്താവും ഭര്‍തൃമാതാവും കൈക്കലാക്കിയെന്നും കൂടുതല്‍ സ്വര്‍ണവും പണവും ആവശ്യപ്പെട്ടു പീഡിപ്പിക്കുകയായിരുന്നു എന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. യുവതിയുടെ വീട്ടുകാര്‍ പണം നല്‍കാന്‍ തയാറായില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ ഒന്നിനു ബാര്‍ബറെ വിളിച്ചുവരുത്തി രാഗേഷും അമ്മ ശ്യാമളയും അമൃതയും ചേര്‍ന്ന് ബലമായി തല മുണ്ഡനം ചെയ്യിച്ചുവെന്നാണു പരാതി. ഇന്‍സ്പെക്ടര്‍ പി.പി. ജോയിയുടെ നേതൃത്വത്തില്‍ എസ്‌ഐ രാജന്‍, സിപിഒമാരായ ബിനീഷ്, ലിഷ എന്നിവരടങ്ങുന്ന സംഘമാണു പ്രതികളെ ചോറ്റാനിക്കരയില്‍ നിന്നു പിടികൂടിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക