ഇന്നലെ ലോക ആരോഗ്യ ദിനമായിരുന്നു. അതേസമയം കേരള രാഷ്ട്രീയത്തില്‍ അതിനേക്കാളേറെ പ്രാധാന്യമുള്ള ദിവസവും. പ്രത്യേകിച്ച്‌ കോണ്‍ഗ്രസിന്. മുതിര്‍ന്ന നേതാവായ കെ വി തോമസ്, പാര്‍ട്ടി വിലക്ക് ലംഘിച്ച്‌ കണ്ണൂരില്‍ നടക്കുന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുമോ ഇല്ലയോ എന്നതായിരുന്നു ഇന്നലെ 11 മണി വരെയുള്ള ചര്‍ച്ച. 11 മണിയോടെ കെ വി തോമസ് തന്നെ ഇക്കാര്യം വ്യക്തമാക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും രാവിലെ മുതല്‍ കെ വി തോമസിന്റെ പ്രതികരണത്തെ ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു.

എന്നാല്‍ അതിനേക്കാളൊക്കെ പ്രാധാന്യമുള്ളതാണ് ആരോഗ്യം എന്ന നിലപാടിലായിരുന്നു മറ്റൊരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്. മറ്റാരുമല്ല കെപിസിസി അദ്ധ്യക്ഷന്‍ സാക്ഷാല്‍ കെ സുധാകരന്‍ തന്നെ. പതിവു പോലെ തന്നെ ഇന്നലെയും രാവിലെ അദ്ദേഹം തന്റെ വ്യായാമത്തില്‍ മുഴുകി. ഇനി എന്തൊക്കെ വലിയ കാര്യങ്ങള്‍ വന്നാലും ശരി അതൊന്നും തന്റെ ദിനചര്യകളെ ബാധിക്കില്ല എന്ന മട്ടില്‍ യാതൊരു പ്രത്യേകതയും കൂടാതെയാണ് അദ്ദേഹം വ്യായമം ചെയ്യുന്നത്. ഇതിന്റെ ഒരു വീഡിയോയും സമൂഹ മാദ്ധ്യമങ്ങളില്‍ പലരും പങ്കു വയ്ക്കുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

https://www.facebook.com/george.lawrencegeorge/videos/311877127637673/

എത്ര തിരക്കായാലും കൃത്യനിഷ്ഠയോടെ വ്യായാമം ചെയ്യുന്ന കെ എസ് നമ്മള്‍ ഓരോരുത്തര്‍ക്കും പ്രചോദനമാണ് എന്ന തലക്കെട്ടോടെയാണ് പലരും വീഡിയോ പോസ്റ്റു ചെയ്തത്. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പാര്‍ട്ടി കോണ്‍ഗ്രസിലേക്കുള്ള കെ വി തോമസിന്റെ, യാത്രയൊന്നും തന്നെ ബാധിക്കില്ല എന്ന ഭാവത്തോടെയാണ് അദ്ദേഹം വ്യായാമം ചെയ്യുന്നത്.

ഫിറ്റ്‌നെസിന്റെ കാര്യത്തില്‍ വളരെ ശ്രദ്ധ ചെലുത്തുന്ന വ്യക്തിയാണ് കെ സുധാകരന്‍. പാര്‍ട്ടിയിലെ കരുത്തനായ നേതാവ് എന്ന് അണികള്‍ പറയുന്നതിന്റെ രഹസ്യവും ദിവസേനയുള്ള ഈ വ്യായാമം തന്നെയാണ്. കൃത്യമായുള്ള വ്യായാമം മുടങ്ങാതിരിക്കാന്‍ സ്വന്തം വീട്ടില്‍ തന്നെ അദ്ദേഹം ഒരു ജിംനേഷ്യം സെറ്റ് ചെയ്തിട്ടുണ്ട്. മനസ്സിന് ആരോഗ്യം വേണമെങ്കില്‍ ശരീരത്തിന് ആരോഗ്യം വേണമെന്നാണ് സുധാകരന്റെ വാദം. ആരോഗ്യമാണ് ഏറ്റവും വലിയ ധനം. വ്യായാമം മാത്രമല്ല യോഗയും അദ്ദേഹത്തിന്റെ ദിനചര്യയുടെ ഭാഗമാണ്. എത്ര തിരക്കിനിടയിലും വ്യായാമത്തിനായി അദ്ദേഹം ഒരു മണിക്കൂര്‍ മാറ്റി വയ്ക്കാറുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക