ബെയ്ജിങ്: ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടും കോവിഡ് കേസുകള്‍ ക്രമാതീതമായി ഉയര്‍ന്നതോടെ ചൈനയിലെ ഏറ്റവും പ്രധാനപ്പെട്ട വ്യവസായ നഗരമായ ഷാങ്‌ഹായില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. രാജ്യത്ത് പുതിയതായി റിപ്പോര്‍ട്ട് ചെയ്യുന്ന ഭൂരിഭാഗം കേസുകളും ഷാങ്ഹായിലാണ്. നഗരത്തില്‍ വന്‍തോതില്‍ രോഗബാധയുണ്ടെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന്, ആളുകളെ വീടിന് പുറത്തിറങ്ങുന്നതില്‍നിന്നും ഭരണകൂടം പൂര്‍ണ്ണമായും വിലക്കി.

ജനങ്ങളിലേക്ക് നിര്‍ദ്ദേശങ്ങള്‍ എത്തിക്കുന്നതിന് ഡ്രോണുകളാണ് അധികൃതര്‍ ഉപയോഗിക്കുന്നത്. വീടുകളില്‍ തന്നെ തുടരണമെന്നും ജനല്‍ തുറക്കുകയോ പാട്ടുപാടുകയോ ചെയ്യരുതെന്നും അധികൃതര്‍ ഡ്രോണ്‍ മുഖാന്തരം നിര്‍ദ്ദേശം നല്‍കുന്നു. ലോക്ക്ഡൗണിലൂടെ കടന്നു പോകുന്ന ഷാങ്ഹായി നഗരത്തിന്റെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഷാങ്ഹായിലെ തെരുവുകളില്‍ മെഗാഫോണ്‍ ഉപയോഗിച്ച്‌ അധികൃതര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിന്റെ വീഡിയോയും വൈറലാണ്. ‘ഇന്ന് രാത്രി മുതല്‍, ദമ്ബതികള്‍ വെവ്വേറെ ഉറങ്ങണം, ചുംബിക്കരുത്, ആലിംഗനം ചെയ്യരുത്, പ്രത്യേകം ഭക്ഷണം കഴിക്കണം’ എന്നിങ്ങനെയുള്ള നിര്‍ദ്ദേശങ്ങളാണ് അധികൃതര്‍ നല്‍കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക