കോഴിക്കോട്: വിവാഹ ഫോട്ടോഷൂട്ടിനിടെ നവവരന്‍ മുങ്ങിമരിച്ചു. കോഴിക്കോട് കുറ്റ്യാടിപ്പുഴയിലാണ് അപകടം. വിവാഹത്തിന് ശേഷമുള്ള ഫോട്ടോഷൂട്ടിന് (Photoshoot) എത്തിയതായിരുന്നു യുവദമ്ബതികള്‍. കടിയങ്ങാട് സ്വദേശിയായ റെജിലാല്‍ (29) ആണ് മുങ്ങിമരിച്ചത്.

ഭാര്യയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടാഴ്ച മുന്‍പായിരുന്നു വിവാഹം. ഔട്ട്ഡോര്‍ ഷൂട്ടിങ്ങിനിടെ കാല്‍ തെന്നി വീണാണ് അപകടം. യുവതിയും അപകടനില തരണം ചെയ്തിട്ടില്ല എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മാര്‍ച്ച്‌ 14 ന് വിവാഹിതരായ ദമ്ബതികള്‍ ഫോട്ടോ ഷൂട്ടിനായ് ജാനകിക്കാട് ഭാഗത്ത് കുറ്റ്യാടി പുഴയുടെ ചവറം മൂഴിയില്‍ എത്തിയതായിരുന്നു. വെള്ളത്തില്‍ അകപ്പെട്ട ഇരുവരെയും ഒപ്പമുണ്ടായിരുന്നവരും നാട്ടുകാരും ചേര്‍ന്ന് ഉടന്‍ പുറത്തെടുത്ത് പന്തിരിക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും യുവാവിന്റെ ജീവന്‍ രക്ഷിക്കാനായില്ല. യുവതിയെ മലബാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക