നടി സമീറ റെഡ്‌ഡി (Sameera Reddy) എന്നാല്‍ സിനിമയില്‍ സജീവമായിരുന്ന നാളുകളേക്കാള്‍ ഏറെ തന്റെ കുടുംബജീവിതം നയിക്കുന്ന വേളയിലാണ് പ്രേക്ഷകരുമായി ഏറെ അടുത്തത്. സമീറയുടെ ഇന്‍സ്റ്റഗ്രാം പേജ് തീര്‍ത്തും സംഭവ ബഹുലമാണ്. സ്വന്തം വീട് തന്നെ ഒരു സ്റ്റുഡിയോ ആയി മാറിയ അവസ്ഥയാണ് സമീറയ്ക്ക്.

ഇവിടെ എപ്പോഴും കുസൃതികളുമായി ഒപ്പം കൂടുന്ന കുട്ടിക്കുരുന്നുകള്‍ രണ്ടുപേരുണ്ട്. സമീറയുടെ മകനും മകളും. ഹന്‍സ്, നൈറ എന്നിവരാണ് മക്കള്‍. എല്ലാത്തിനും ഉപരി സമീറയുടെ ഒപ്പം നില്‍ക്കുന്നയാളാണ് അമ്മായിയമ്മ. ഭര്‍ത്താവ് അക്ഷയ് വാദ്രയുടെ അമ്മയാണ്. ഇവര്‍ അമ്മായിയമ്മയും മരുമകളുമാണോ അതോ അമ്മയും മകളുമാണോ എന്നുപോലും പലപ്പോഴും കാണുന്നവര്‍ സംശയിച്ചേക്കാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒരുപക്ഷെ അമ്മ പോലും ചെറു ശാസനകള്‍ നല്‍കാന്‍ സാധ്യതയുള്ളപ്പോള്‍, സമീറയുടെ എല്ലാ ക്രിയേറ്റീവ് ഐഡിയകള്‍ക്കും ഒപ്പം എന്ത് വേഷം കെട്ടാനും ഈ അമ്മായിയമ്മ പാറപോലെ ഒപ്പമുണ്ടാകും. രസകരമായ കോസ്റ്യൂം അണിഞ്ഞും, മേക്കപ്പ് ഇട്ടും ഒക്കെ സമീറ ഇവര്‍ക്കൊപ്പം കൂടാറുണ്ട്.

സാധാരണ ഗതിയില്‍ ബോഡി പോസിറ്റിവിറ്റി പടര്‍ത്തുന്ന സന്ദേശങ്ങളാണ് സമീറയ്ക്കു പ്രിയം. പ്രസവശേഷം വണ്ണം കൂടിയതും, തലയില്‍ നര കയറിയതും എല്ലാം കുറവായി കാണാതെ ജീവിതത്തിന്റെ ഭാഗമായി കാണാന്‍ സമീറ ഏവര്‍ക്കും പ്രചോദനം നല്‍കാറുണ്ട്.

നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ഓസ്‌കര്‍ വിവാദങ്ങള്‍ തന്റെ പോരാട്ടത്തിന്റെ കഥ പങ്കിടാന്‍ പ്രേരിപ്പിച്ചതായി സോഷ്യല്‍ മീഡിയയില്‍ അടുത്തിടെ പോസ്റ്റ് ചെയ്ത കുറിപ്പില്‍ സമീറ വെളിപ്പെടുത്തിയിരുന്നു. ഇതിനെത്തുടര്‍ന്ന് 2016 ല്‍ അലോപ്പീസിയ ഏരിയറ്റ നേരിട്ടതെങ്ങനെ എന്നും അവര്‍ തുറന്നു പറഞ്ഞിരുന്നു. അത് കൈകാര്യം ചെയ്യാന്‍ പ്രയാസമാണെന്ന് സമീറ പ്രസ്താവിച്ചു.

“എന്റെ തലയുടെ പിന്‍ഭാഗത്ത് രണ്ടു ഇഞ്ച് വലുപ്പത്തില്‍ മുടികൊഴിഞ്ഞു. ഒരു മാസത്തിനുള്ളില്‍ ഞാന്‍ അത്തരം രണ്ട് പാച്ചുകള്‍ കൂടി കണ്ടെത്തി. ഇത് കൈകാര്യം ചെയ്യുന്നത് ശരിക്കും ബുദ്ധിമുട്ടായിരുന്നു.” അലോപ്പീസിയ ആളുകളെ രോഗികളാക്കുകയോ പകര്‍ച്ചവ്യാധി ഉണ്ടാക്കുകയോ ചെയ്യില്ലെന്ന് സമീറ എഴുതി. എന്നിരുന്നാലും അതുമായി വൈകാരികമായി പൊരുത്തപ്പെടാന്‍ പ്രയാസമാണ് എന്നവര്‍ പറഞ്ഞു. എന്നാല്‍ ഏറ്റവും പുതിയ വീഡിയോയില്‍ അമ്മായിയമ്മ പെട്ടിയും എടുത്തുപോകുന്നതും, അവര്‍ക്കു പിന്നാലെ ഓടി കരയുന്ന സമീറയുമാണ് ഉള്ളത്. (വീഡിയോ ചുവടെ)

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക