ന്യൂഡല്‍ഹി: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനോട് അനുബന്ധിച്ചുള്ള സെമിനാറില്‍ കോണ്‍ഗ്രസില്‍ നേതാക്കള്‍ പങ്കെടുക്കുന്ന കാര്യത്തില്‍ പുനപ്പരിശോധനയില്ലെന്ന് ഹൈക്കമാന്‍ഡ്. ഇക്കാര്യത്തില്‍ കെപിസിസിയുടെ നിര്‍ദേശം പാലിക്കാന്‍ മുതിര്‍ന്ന നേതാവ് കെവി തോമസിനോട് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി ആവശ്യപ്പെട്ടു. സിപിഎമ്മിന്റെ പരിപാടിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കമാന്‍ഡ് പ്രത്യേക തീരുമാനമൈാന്നും എടുക്കില്ലെന്നും നേതൃത്വം വ്യക്തമാക്കി.

കണ്ണൂരില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിന്റെ സെമിനാറില്‍ തോമസ് പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ രാവിലെ പറഞ്ഞിരുന്നു. ഇതിനു പിന്നാലെ സോണിയ ഗാന്ധിയോട് അനുമതി തേടിയിട്ടുണ്ടെന്ന് തോമസും വെളിപ്പെടുത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുന്നതില്‍ കെപിസിസിയുടെ വിലക്കുണ്ടെന്ന് ശശി തരൂര്‍ അറിയിച്ചിട്ടുണ്ടെന്നും ജയരാജന്‍ പറഞ്ഞു. സര്‍ക്കാരിന്റെ വാര്‍ഷികാഘോഷത്തിന് കെ സുധാകരന്‍ എംപിയെ ക്ഷണിച്ചില്ലെന്ന ആക്ഷേപത്തിനും ജയരാജന്‍ മറുപടി നല്‍കി. വിളിച്ചാലും വരില്ലെന്ന് അറിയാവുന്നതു കൊണ്ടാണ് ക്ഷണിക്കാതിരുന്നതെന്നാണ് വിശദീകരണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക