പാനൂര്‍: ടേബിൾ ഫാന്‍ വയര്‍ കഴുത്തില്‍ കുടുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. പാനൂര്‍ പാലത്തായിലെ പാറേങ്ങാട്ട് സമജിന്റെ മകന്‍ ദേവാംഗ് (എട്ടു മാസം) ആണ് ഞായറാഴ്ച പുലര്‍ച്ചെ മരിച്ചത്. കുഞ്ഞ് ഉറക്കമുണര്‍ന്ന് മുട്ടിലിഴയവേ തൊട്ടടുത്ത് ഉണ്ടായിരുന്ന ടേബ്ള്‍ ഫാനിന്റെ വയറില്‍ കഴുത്ത് കുരുങ്ങുകയായിരുന്നു എന്ന് കരുതുന്നു.

അമ്മ ശിശിര തൊട്ടടുത്ത മുറിയില്‍ അസുഖബാധിതനായി കിടന്ന മൂത്ത മകന്റെ അടുത്തേക്ക് പോയി തിരിച്ചു വരുമ്ബോഴാണ് സംഭവം ശ്രദ്ധയില്‍പെട്ടത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സഹോദരന്‍: ദേവജ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക