മുംബൈ: ബോളിവുഡ് നടിയും മോഡലുമായ മലൈക അറോറയ്ക്ക് കാറപകടത്തില്‍ പരിക്ക്. പുനെയില്‍ ഒരു ഫാഷന്‍ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുമ്ബോഴായിരുന്നു അപകടം. മലൈകയെ നവി മുംബൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

“മലൈകയുടെ നെറ്റിയിലാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല. സിടി സ്കാനെടുത്തു. ഇപ്പോള്‍ നിരീക്ഷണത്തിലാണ്. മറ്റു പ്രശ്നങ്ങളില്ലെങ്കില്‍ ഇന്ന് രാവിലെ ഡിസ്ചാര്‍ജ് ചെയ്യും”- അപ്പോളോ ആശുപത്രി പ്രസ്താവനയില്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മുംബൈ-പൂനെ എക്‌സ്പ്രസ് വേയിലാണ് ഇന്നലെ അപകടമുണ്ടായത്. മലൈകയുടേത് ഉള്‍പ്പെടെ മൂന്ന് കാറുകള്‍ കൂട്ടിയിടിക്കുകയായിരുന്നു. ഈ അപകടത്തിലാണ് മലൈകയ്ക്ക് പരിക്കേറ്റത്. ഡ്രൈവറാണ് കാര്‍ ഓടിച്ചത്. അംഗരക്ഷകനും ഒപ്പമുണ്ടായിരുന്നു. അപകടം നടക്കുമ്ബോള്‍ സ്ഥലത്തുണ്ടായിരുന്ന എംഎന്‍എസ് നേതാവിന്‍റെ കാറിലാണ് മലൈകയെ ആശുപത്രിയില്‍ എത്തിച്ചത്. മലൈക സുഖം പ്രാപിച്ചുവരികയാണെന്ന് സഹോദരി അമൃത അറോറ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക