കോ​ഴി​ക്കോ​ട്​: ഹോ​ട്ട​ല്‍ വ​രാ​ന്ത​യി​ല്‍ ഉ​റ​ങ്ങി​ക്കി​ട​ക്ക​വെ മ​ദ്യ​ല​ഹ​രി​യി​ല്‍ എ​ത്തി​യ യു​വാ​വ്​ തീ​​കൊ​ളു​ത്തി​യ​യാ​ള്‍ മ​രി​ച്ചു. മെ​ഡി​ക്ക​ല്‍ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന കൊ​ടു​വ​ള്ളി സ്വ​ദേ​ശി ത​ണ്ണി​മു​ണ്ട​ക്കാ​ട്​ ഷൗ​ക്ക​ത്ത്​​ (48) ആ​ണ്​ മ​രി​ച്ച​ത്.

മാ​ര്‍​ച്ച്‌​ 12-ന്​ ​രാ​ത്രി പ​ന്ത്ര​ണ്ടോ​ടെ​യാ​ണ്​ സം​ഭ​വം. കോ​ഴി​ക്കോ​ട്​ റെ​യി​ല്‍​വേ​ക്ക്​ സ​മീ​പ​ത്തെ ഹോ​ട്ട​ലി​ന്‍റെ മു​ന്‍​ഭാ​ഗ​ത്ത്​ ഉ​റ​ങ്ങ​വെ ഷൗ​ക്ക​ത്തി​ന്‍റെ ദേ​ഹ​ത്ത്​​ മ​ണി പെ​ട്രോ​ള്‍ ഒ​ഴി​ച്ച്‌​ തീ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു. സ​മീ​പ​ത്തെ സി.​സി.​ടി.​വി കാ​മ​റ​യി​ല്‍ നിന്ന് ദേ​ഹ​ത്തേ​ക്ക്​ പെ​ട്രോ​ള്‍ ഒ​ഴി​ക്കു​ന്ന​തി​ന്‍റെ​യും തീ​കൊ​ളു​ത്തു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ ലഭിച്ചിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തു​ട​ര്‍​ന്ന്,​ ടൗ​ണ്‍ പൊ​ലീ​സ്​ എ​ത്തി ആം​ബു​ല​ന്‍​സി​ലാ​ണ്​ ഷൗ​ക്ക​ത്തി​നെ മെ​ഡി​ക്ക​ല്‍ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ത​മി​ഴ്​​നാ​ട്​ സ്വ​ദേ​ശി മ​ണി​യാ​ണ്​ തീ​കൊ​ളു​ത്തി​യ​ത്​ എ​ന്ന​ ഷൗ​ക്ക​ത്തി​ന്‍റെ മൊ​ഴി​പ്ര​കാ​രം ത​ല​ശേ​രി​യി​ല്‍ ​നി​ന്ന്​ ഇ​യാ​ളെ അ​റ​സ്റ്റ്​ ചെ​യ്തി​രു​ന്നു. കോടതിയില്‍ ഹാജരാക്കിയ പ്ര​തി റി​മാ​ന്‍​ഡി​ലാ​ണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക