ചെന്നൈ: തമിഴ്നാട്ടിലേക്ക് നിക്ഷേപ സാദ്ധ്യതകള്‍ തേടി കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടാണ് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ദുബായിലെത്തിയത്. യു എ ഇ സന്ദര്‍ശന വേളയിലെ മുഖ്യമന്ത്രിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. വെള്ള മുണ്ടും ഷര്‍ട്ടുമണിഞ്ഞ് ജനങ്ങള്‍ക്ക് മുന്നിലെത്താറുള്ള സ്റ്റാലിന്‍ യു എ ഇ സന്ദര്‍ശനവേളയില്‍ കോട്ടും സ്യൂട്ടുമാണ് ധരിച്ചത്. സാധാരണയായി സിംപിള്‍ ലുക്കില്‍ പ്രത്യക്ഷപ്പെടാറുള്ള സ്റ്റാലിന്‍ കോട്ടും സ്യൂട്ടും ധരിച്ചത് ജനങ്ങള്‍ക്ക് പുതുമയായി. ലുക്കില്‍ സൂപ്പര്‍താരങ്ങളെ കടത്തിവെട്ടുമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

മുഖ്യമന്ത്രിയുടെ കോട്ടിന്റെ വിലയെത്രയെന്ന് ചോദിച്ചും നിരവധി പേര്‍ രംഗത്തെത്തിക്കൊണ്ടിരിക്കുകയാണ്. ഇതിനിടയില്‍ സ്റ്റാലിന്‍ ധരിച്ച ജാക്കറ്റിന് 17 കോടി രൂപയായെന്ന് പ്രചരിപ്പിച്ച യുവമോര്‍ച്ച നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. യുവമോര്‍ച്ച സേലം വെസ്റ്റ് ജില്ലാ സെക്രട്ടറി എടപ്പാടി സ്വദേശി അരുള്‍ പ്രസാദാണ് അറസ്റ്റിലായത്. ധനമന്ത്രി പളനിവേല്‍ ത്യാഗരാജനില്‍ നിന്ന് ലഭിച്ച വിവരമെന്ന് പറഞ്ഞാണ് ജാക്കറ്റിന്റെ വിലയെക്കുറിച്ചുള്ള സന്ദേശം ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സ്റ്റാലിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ ഈ ചുള്ളന്‍ ഗെറ്റപ്പിന് പിന്നിലെ രഹസ്യമെന്താണെന്ന് ചോദിക്കുന്നവരുമുണ്ട്. തന്റെ സൗന്ദര്യത്തിന്റെ രഹസ്യം ഡയറ്റാണെന്ന് അദ്ദേഹം മുന്‍പ് പറഞ്ഞിരുന്നു. വ്യായാമത്തിന് ഏറെ പ്രാധാന്യം നല്‍കുന്ന വ്യക്തി കൂടിയാണ് സ്റ്റാലിന്‍. തിരക്കിനിടയിലും സ്ഥിരമായി യോഗ ചെയ്യാനും സൈക്ലിംഗിനും മുഖ്യമന്ത്രി സമയം കണ്ടെത്താറുണ്ട്. ട്രാക്ക് സ്യൂട്ടിട്ട് നടക്കാനിറങ്ങിയ മുഖ്യമന്ത്രിയുടെ ചിത്രങ്ങള്‍ മുന്‍പ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. കൂടാതെ ജിമ്മിലെ ചിത്രങ്ങളും നേരത്തെ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക