ഗൂഗിള്‍ ക്രോം അടിയന്തരമായി അപ്‌ഡേറ്റ് ചെയ്യാന്‍ ഉപയോക്താക്കള്‍ക്ക് നിര്‍ദേശം. വിന്‍ഡോസ്, ലിനക്‌സ്, തുടങ്ങിയ ഓപ്പറേറ്റിങ് സിസ്റ്റങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കമ്ബ്യൂട്ടറുകളില്‍ ഗൂഗിള്‍ ക്രോമിന് അപകടസാധ്യത നിലനില്‍ക്കുന്നതായാണ് മുന്നറിയിപ്പില്‍ പറയുന്നത്. സീറോ-ഡേ അപകടസാധ്യത മുന്നില്‍ കണ്ടാണ് ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് വേണ്ടി ഗൂഗിള്‍ അടിയന്തര സുരക്ഷാ അപ്ഡേറ്റ് മുന്നറിയിപ്പ് നല്‍കിയത്.

ഗൂഗിള്‍ ക്രോം പതിപ്പ് 99.0.4844.84-ലേക്ക് അടിയന്തരമായി അപ്ഡേറ്റ് ചെയ്യാനാണ് നിര്‍ദേശം. ഒറ്റ സുരക്ഷ പ്രശ്‌നം പരിഹരിക്കാനാണ് ഈ അപ്‌ഡേറ്റ്. അതീവ ഗൗരവമാണ് നിലവിലെ ആക്രമണ സാധ്യത എന്നും മുന്നറിയിപ്പില്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മാര്‍ച്ച്‌ 25-ന് പ്രസിദ്ധീകരിച്ച ക്രോമിന്റെ അപ്‌ഡേറ്റ് അറിയിപ്പില്‍ ‘CVE-2022-1096 എന്നതില്‍ നിന്നുള്ള ആക്രമണം ഏതു രീതിയിലും പ്രതീക്ഷിക്കാമെന്ന് ഗൂഗിള്‍ പറയുന്നു. അതിനാല്‍ എല്ലാ ക്രോം ഉപയോക്താക്കളും അവരുടെ ബ്രൗസറുകള്‍ അടിയന്തിരമായി അപ്ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കാന്‍ ഗൂഗിള്‍ നിര്‍ദ്ദേശിക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക