ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന ബ്രൌസറാണ് ഗൂഗിള്‍ ക്രോം. എന്നാല്‍ ഗൂഗിള്‍ ക്രോമില്‍ അനാവശ്യ എക്സ്റ്റന്‍ഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ അത് സൈബര്‍ ആക്രമണം ക്ഷണിച്ച്‌ വരുത്തിയേക്കാം എന്നതാണ് പുതിയ വാര്‍ത്ത. അടുത്തിടെ ചില സുരക്ഷാ ഗവേഷകര്‍ ക്ലൗഡ് 9 എന്ന ബോട്ട്നെറ്റ് കണ്ടെത്തിയിട്ടുണ്ട്. സുരക്ഷിതമല്ലാത്ത സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്‌ത ഒരു ലളിതമായ എക്സ്റ്റന്‍ഷനിലൂടെ ക്ലൗഡ് 9 കമ്ബ്യൂട്ടറുകളെ ബാധിക്കാം.

ബീപ്പിംഗ് കമ്ബ്യൂട്ടറിന്‍റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ക്ലൗഡ് 9 ബോട്ട്നെറ്റ് കമ്ബ്യൂട്ടറുകളെ ബാധിച്ചാല്‍ പാസ്‌വേഡുകള്‍ മോഷ്ടിക്കുന്നതിനും പരസ്യങ്ങള്‍ സമ്മതമല്ലാതെ പ്രദര്‍ശിപ്പിക്കുന്നത് അടക്കം ഇത് ചെയ്യും എന്നാണ് റിപ്പോര്‍ട്ട്. ക്ലൗഡ് 9 ബോട്ട്‌നെറ്റ് ബാധിച്ച ബ്രൗസറുകള്‍ ഡിഡിഒഎസ് ആക്രമണങ്ങള്‍ക്കായി ഉപയോഗിക്കാം. അജ്ഞാതമായി മറ്റൊരു സിസ്റ്റത്തില്‍ നിന്നും നിങ്ങളുടെ സിസ്റ്റത്തിന്‍റെ നിയന്ത്രണം ഏറ്റെടുക്കുന്ന ഡിഡിഒഎസ് ഒരു സൈബര്‍ ആക്രമണമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതില്‍ ഒരു നെറ്റ്‌വര്‍ക്കുമായി ബന്ധിപ്പിച്ചിരിക്കുന്ന സേവനങ്ങളെ താല്‍ക്കാലികമായോ അനിശ്ചിതകാലമായോ തടസ്സപ്പെടുത്തുന്നതിലൂടെ ഒരു കമ്ബ്യൂട്ടറോ കമ്ബ്യൂട്ടറുകളുടെ നെറ്റ്‌വര്‍ക്കുകളോ അത് ഉദ്ദേശിച്ച ഉപയോക്താക്കള്‍ക്ക് ലഭ്യമല്ലാതാക്കാന്‍ ആക്രമണകാരിക്ക് കഴിയും. ക്ലൌഡ് 9 ഗൂഗിള്‍ ക്രോമിലോ മറ്റ് ബ്രൗസറിലോ ചേര്‍ത്തുകഴിഞ്ഞാല്‍ ഇരയുടെ ബ്രൗസറില്‍ പ്രവേശിക്കാന്‍ ഹാക്കര്‍ക്ക് ഉപയോഗിക്കാനാകും.

എന്നാല്‍ ഈ മാല്‍വെയര്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഉള്ളതല്ല. പകരം ഇത് തേര്‍ഡ് പാര്‍ട്ടി വെബ്‌സൈറ്റുകളിലാണ് ലഭ്യമാകുന്നത്. അഡോബ് ഫ്ലാഷ് പ്ലെയര്‍ അപ്‌ഡേറ്റുകളുടെ രൂപത്തിലാണ് ക്ലൗഡ് 9 പൊതുവെ ഒരു ഉപയോക്താവിന്‍റെ മുന്നില്‍ എത്തുന്നത്. ഒരു ഉപയോക്താവ് തെറ്റിദ്ധരിച്ച്‌ എകസ്റ്റന്‍ഷന് വേണ്ടി ക്ലിക്ക് ചെയ്തുകഴിഞ്ഞാൽ ഇത് ബ്രൌസറില്‍ എത്തും.

അഡോബ് ഫ്ലാഷ് പ്ലെയർ അപ്ഡേറ്റുകൾ വ്യാജം

അഡോബ് ഫ്ലാഷ് പ്ലെയര്‍ അപ്‌ഡേറ്റുകള്‍ വ്യാജമാണെന്നത് തിരിച്ചറിയണം, കാരണം അത് (Adobe Flash Player) ഔദ്യോഗികമായി 2021 ജനുവരിയില്‍ അവസാനിപ്പിച്ചതാണ്. വ്യാജ അപ്‌ഡേറ്റുകള്‍ക്ക് ഇരയാകാതിരിക്കാന്‍ ഫ്ലാഷ് പ്ലെയര്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പോലും അഡോബ് ഉപയോക്താക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് അറിയാതെ അഡോബ് ഫ്ലാഷ് പ്ലെയര്‍ അപ്‌ഡേറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യുകയും കെണിയില്‍ വീഴുകയും ചെയ്യുന്ന നിരവധി ഉപയോക്താക്കളുണ്ട്. അവരെയാണ് ക്ലൌഡ് 9 ലക്ഷ്യം വയ്ക്കുന്നത്.

സ്വയം സുരക്ഷിതരാകാൻ എന്ത് ചെയ്യാം?

ആക്രമണം ഒഴിവാക്കാന്‍, കമ്ബ്യൂട്ടര്‍ ഉപയോക്താക്കള്‍ അവരുടെ ബ്രൗസറിന്റെ ഏറ്റവും അപ്‌ഡേറ്റ് ചെയ്‌ത പതിപ്പ് ഉപയോഗിക്കാന്‍ ശ്രമിക്കണം. ഔദ്യോഗിക വെബ്‌സൈറ്റുകളില്‍ നിന്നോ സ്റ്റോറുകളില്‍ നിന്നോ ബ്രൗസറുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും ശ്രമിക്കണം. അധിക പരിരക്ഷയ്ക്കായി ഉപയോക്താക്കള്‍ക്ക് അവരുടെ സിസ്റ്റത്തില്‍ ഒരു ആന്റി-വൈറസ് ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്. നിങ്ങള്‍ ഗൂഗിള്‍ ക്രോം ഉപയോഗിക്കുകയാണെങ്കില്‍, ബ്രൗസറിന്റെ സ്വകാര്യത, സുരക്ഷാ ക്രമീകരണങ്ങളില്‍ നിലവിലുള്ള മെച്ചപ്പെടുത്തിയ പരിരക്ഷാ ഫീച്ചര്‍ ഉപയോഗിക്കാവുന്നതാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക