തിരുവനന്തപുരം വിതുരയില്‍ റിസോര്‍ട്ടില്‍ സംഘര്‍ഷം. റിസോര്‍ട്ടില്‍ എത്തിയവര്‍ നഗ്നരായി ആറ്റില്‍ കുളിക്കാന്‍ ഇറങ്ങിയത് നാട്ടുകാര്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. മദ്യപിച്ച ശേഷമാണ് കുളിക്കാനിറങ്ങിയത്.

സംഭവത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. റിസോര്‍ട്ടിന് സമീപം സിസിടിവി വച്ചത് നാട്ടുകാര്‍ ചോദ്യം ചെയ്തിരുന്നു. സംഭവത്തില്‍ റിസോര്‍ട്ട് ഉടമ അടക്കം 4 പേര്‍ക്കെതിരെ കേസെടുത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയാണ് സംഭവം. റിസോര്‍ട്ടിലെത്തിയ ആളുകളും നാട്ടുകാരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ റിസോര്‍ട്ടുടമയും ഭാര്യയും നാട്ടുകാര്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. ആറ്റിന്‍കരയില്‍ സിസി ടിവി സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് നാട്ടുകാരും റിസോര്‍ട്ടുടമയുമായി പല പ്രശ്നങ്ങളും ഉണ്ടായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക