വയനാട്: റിസോര്‍ട്ടില്‍ കര്‍ണാടക സ്വദേശിനിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്തകേസില്‍ മൂന്നുപേര്‍ അറസ്റ്റിലായി. പൊട്ടംകൊല്ലിയില്‍ ഇന്ത്യന്‍ ഹോളിഡേ റിസോര്‍ട്ട് നടത്തുന്ന പുല്പള്ളി, ബത്തേരി സ്വദേശികളായ കട്ടയാട്ട് പുത്തന്‍വില്ലാ അപ്പാര്‍ട്ട്‌മെന്റില്‍ ഷിധിന്‍ (31), പുല്പള്ളി ഇലവന്‍ തുരുത്തേല്‍ ജോജോ കുര്യാക്കോസ് (33), വാകേരി ഞരമോളി മീത്തല്‍ വിജയന്‍ (48) എന്നിവരാണ് പിടിയിലായത്. ഹോംസ്റ്റേ നടത്തിപ്പുകാരനായ ഒരാളെക്കൂടി പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.

യുവതിയെ കര്‍ണാടകയില്‍നിന്ന് ജോലിക്കുകൊണ്ടുവന്നത് ഇവരാണ്. റിസോര്‍ട്ടില്‍ അതിക്രമിച്ചെത്തിയസംഘം പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. മുഖംമൂടി ധരിച്ചെത്തിയ എട്ടംഗസംഘമാണ് ബലാത്സംഗം ചെയ്തതെന്നാണ് സൂചന. ഏപ്രില്‍ 20-നാണ് സംഭവം. ബത്തേരി ഡിവൈ.എസ്.പി. കെ.കെ. അബ്ദുള്‍ ഷരീഫിന്റെ നേതൃത്വത്തിലാണ് പോലീസ് അന്വേഷണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക