പുഴയിലേക്ക് മൂത്രമൊഴിച്ച യുവാവിന് (urinating in river) 300 രൂപ പിഴ. പൊതുസ്ഥലത്ത് മൂത്രമൊഴിച്ചു എന്ന കുറ്റത്തിനാണ് യുവാവില്‍നിന്ന് 300 രൂപാ പിഴ പഞ്ചായത്ത് അധികൃതര്‍ ഈടാക്കിയത്. മൂന്നാര്‍ പോസ്റ്റ്‌ഓഫീസ് കവലയിലെ ബസ്സ്റ്റാന്‍ഡിന് സമീപത്തുനിന്ന് മുതിരപുഴയിലേക്കാണ് യുവാവ് മൂത്രമൊഴിച്ചത്.

തൊട്ടടുത്ത് ശൗചാലയമുണ്ടായിട്ടും ഇവിടെ പോകാതെ ബസ്സ്റ്റാന്‍ഡ് പരിസരത്ത് തന്നെ ആളുകള്‍ പതിവായി മലമൂത്ര വിസര്‍ജനം നടത്തുന്നതിനെതിരെ പഞ്ചായത്ത് പലതവണ താക്കീത് നല്‍കിയിരുന്നെങ്കിലും ആളുകള്‍ ഇത് പാലിക്കാറില്ലായിരുന്നു. സ്ഥിതി രൂക്ഷമായപ്പോഴാണ് പഞ്ചായത്ത് പരിശോധന നടത്താന്‍ തീരുമാനിച്ചത്. തുടര്‍ന്ന് ഒരു യുവാവിനെ പിടികൂടി പിഴയീടാക്കുകയായിരുന്നു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശൗചാലയങ്ങളില്‍ ഉള്ള ഇടങ്ങളില്‍ പോലും ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. പല പൊതു ഇടങ്ങളിലും ആളുകള്‍ ഇതുപോലെ മലമൂത്ര വിസര്‍ജനം ചെയ്യുന്നുണ്ട്. ഇതിനെതിരെ തദ്ദേശ സ്ഥാപനങ്ങള്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യമുയരുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക