ബോളിവുഡ് നടി കാജോളിനെ കേന്ദ്ര കഥാപാത്രമാക്കി രേവതി സംവിധാനം ചെയ്യുന്ന സലാം വെങ്കിയില്‍ പ്രധാന കഥാപാത്രമായി നടി മാലാ പാര്‍വതിയും. സലാം വെങ്കിയുടെ ഭാഗമാകാന്‍ കഴിഞ്ഞ സന്തോഷം മാലാ പാര്‍വതി തന്നെയാണ് സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത്. തന്റെ അഭിനയ ജീവിതത്തിലെ പുതിയ കാല്‍വെയ്പ്പും, പഠനവുമായിരുന്നു എന്നും നടി കുറിച്ചു. ഒപ്പം രേവതിക്ക് നന്ദിയും അറിയിച്ചിട്ടുണ്ട്.

മാലാ പാര്‍വതിയുടെ കുറിപ്പ്:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രിയപ്പെട്ട രേവതി ചേച്ചി സംവിധാനം ചെയ്യുന്ന സലാം വെങ്കി എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ സാധിച്ചത്, അഭിനയ ജീവിതത്തിലെ ഒരു പുതിയ കാല്‍വെയ്പ്പും, പഠനവുമായിരുന്നു. ഹിന്ദി ഭാഷ പറയണം, അതിനോടൊപ്പം സിങ്ക് സൗണ്ടും. ഏറെ ഇഷ്ടപ്പെടുന്ന ഒരു പാട് കലാകാരന്മാരും, ടെക്‌നീഷ്യന്‍സും, ഈ ചിത്രത്തിന്റെ ഭാഗമാണ്. പ്രധാന വേഷം ചെയ്യുന്നത് കജോള്‍ ആണ്, എന്റെ ഭാഗം ചിത്രീകരിച്ചു കഴിഞ്ഞു. വളരെ ചാരിതാര്‍ത്ഥ്യത്തോടെ നന്ദിയോടെ ഈ ഓര്‍മ്മ എന്നും സൂക്ഷിക്കും. ഈ ചിത്രത്തിന്റെ ഭാഗമാക്കിയതിന് രേവതി ചേച്ചിക്ക് ഒരുപാട് സ്‌നേഹം നന്ദി.

ഫെബ്രുവരിയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചത്. ചിത്രത്തില്‍ സുജാത എന്ന കഥാപാത്രത്തെയാണ് കാജോള്‍ അവതരിപ്പിക്കുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ കഥാപാത്രത്തിന്റെ പേരും മറ്റ് വിവരങ്ങളും ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. സിനിമയുടെ കഥ കേട്ടപ്പോള്‍ കഥാപാത്രവുമായി തനിക്ക് വളരെ അടുപ്പം തോന്നിയെന്ന് കാജോള്‍ നേരത്തെ പറഞ്ഞിരുന്നു.

മിത്ര്-മൈ ഫ്രണ്ട്, ഫിര്‍ മിലേംഗേ, മകള്‍ (കേരള കഫേ ആന്തോളജി), പാര്‍സല്‍ (മുംബൈ കട്ടിംഗ് ആന്തോളജി) എന്നി ചിത്രങ്ങള്‍ക്ക് ശേഷം രേവതി സംവിധാനം ചെയ്യുന്ന ചിത്രമാണ് സലാം വെങ്കി. സമീര്‍ അറോറയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രം സൂരജ് സിംഗ്, ശ്രദ്ധ അഗ്രവാള്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക