ചണ്ഡിഗഡ് : മുന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായാണ് ഹര്‍ഭജന്‍ രാഷ്ട്രീയത്തില്‍ പുതിയ ഇന്നിംഗ്‌സിന് തുടക്കമിട്ടത്. ഹര്‍ഭജന്‍ അടക്കം പഞ്ചാബില്‍ നിന്നുള്ള എഎപിയുടെ അഞ്ചു സ്ഥാനാര്‍ത്ഥികളും എതിരില്ലാതെ വിജയിച്ചു.

ഹര്‍ഭജനും പുറമെ, ഡല്‍ഹി രാജേന്ദ്ര നഗര്‍ എംഎല്‍എയും ഡല്‍ഹി ജല ബോര്‍ഡ് ഉപാധ്യക്ഷനുമായ രാഘവ് ഛദ്ദ, ലവ്‌ലി പ്രഫഷനല്‍ യൂണിവേഴ്‌സിറ്റി സ്ഥാപകന്‍ അശോക് മിത്തല്‍, ഡല്‍ഹി ഐഐടി പ്രഫസര്‍ സന്ദീപ് പഥക്, വ്യവസായിയും ജീവകാരുണ്യപ്രവര്‍ത്തകനുമായ സഞ്ജീവ് അറോറ എന്നിവരാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നാമനിര്‍ദേശം സമര്‍പ്പിക്കാനുള്ള അവസാന ദിവസം ഇന്നലെയായിരുന്നു. കോണ്‍ഗ്രസ് ഉള്‍പ്പെടെ മറ്റു രാഷ്ട്രീയപാര്‍ട്ടികളില്‍ നിന്നും ആരും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നില്ല. ഇതേത്തുടര്‍ന്നാണ് എഎപിയുടെ അഞ്ചു സ്ഥാനാര്‍ത്ഥികളും എതിരില്ലാതെ വിജയിച്ചതായി പ്രഖ്യാപിച്ചത്. 117 അംഗ പഞ്ചാബ് നിയമസഭയില്‍ 92 സീറ്റ് നേടിയാണ് ആം ആദ്മി പാര്‍ട്ടി ഭരണത്തിലെത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക