സാമ്ബത്തിക പ്രതിസന്ധിക്കിടയിലും മുഖ്യമന്ത്രിക്ക് ഹെലികോപ്റ്റര്‍ വാടകക്കെടുക്കാനുള്ള തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ട് തന്നെ. മാസം 80 ലക്ഷം രൂപയ്ക്ക് സ്വകാര്യ കമ്ബനിയുമായി കരാറില്‍ ഏര്‍പ്പെടാനുള്ള തീരുമാനത്തില്‍ അന്തിമ അംഗീകാരമായി. രണ്ടാഴ്ചക്കുള്ളില്‍ ഹെലികോപ്റ്റര്‍ തിരുവനന്തപുരത്ത് എത്തും.

കോവിഡ് പ്രതിസന്ധിക്കെിടെ 2020ലാണ് സംസ്ഥാനം ആദ്യമായി ഹെലികോപ്റ്റര്‍ വാടകക്കെടുത്തത്. വനധൂര്‍ത്തെന്ന് ആക്ഷേപം ഉയര്‍ന്നതോടെ ഒരു വര്‍ഷത്തിനു ശേഷം കരാര്‍ പുതുക്കിയില്ല. ഇപ്പോൾ സാമ്ബത്തിക പ്രതിസന്ധി രൂക്ഷമാകുന്നതിനിടയില്‍ വീണ്ടും ഹെലികോപ്റ്റര്‍ തിരിച്ചെത്തുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മാസം 20 മണിക്കൂര്‍ പറക്കാന്‍ 80 ലക്ഷം രൂപയാണ് വാടക.അതായത്ഓരോ മണിക്കൂറിനും 90,000 രൂപ നല്‍കണം. മകളുടെ മാസപ്പടി വിഷയം ഉൾപ്പെടെയുള്ള അഴിമതി ആരോപണങ്ങൾ ഉയർന്നിരിക്കുന്ന സാഹചര്യത്തിൽ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഉടൻ തന്നെ പ്രതിപക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു വരാൻ സാധ്യതയുണ്ടെന്ന് സർക്കാർ കണക്കുകൂട്ടുന്നുണ്ട്. അതുകൊണ്ടുതന്നെ ദൂരെ യാത്രകൾ മുഖ്യമന്ത്രി ഹെലികോപ്ടറിൽ ആക്കാൻ ആണ് സാധ്യത. കേന്ദ്രസർക്കാർ ഈ സാമ്പത്തിക വർഷത്തേക്ക് അനുവദിച്ച കടമെടുപ്പ് പരിധി വെറും ആറുമാസം കൊണ്ട് തന്നെ പൂർണ്ണമായും ഉപയോഗിച്ച് തീർത്തതിനാൽ കേരളത്തെ കാത്തിരിക്കുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ നാളുകളാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക