ബീസ്റ്റിലെ ‘അറബിക് കുത്ത്’ ഗാനം യുവാക്കള്‍ക്കിടയില്‍ തരംഗം തീര്‍ത്ത് മുന്നേറുകയാണ്. അതിനു പിന്നാലെ തന്നെ ഒരടിപൊളി ഡാന്‍സ് ഒക്കെ പ്രതീക്ഷിക്കുന്നവര്‍ക്ക് ‘ജോളിയോ ജിംഖാന’ എന്ന ഗാനവും പ്രിയപ്പെട്ടതാണ്. ഈ ഗാനത്തിന് ദിയ കൃഷ്ണയും (Diya Krishna) കൂട്ടുകാരാന്‍ വൈഷ്ണവ് ഹരിചന്ദ്രനും ചേര്‍ന്നൊരുക്കിയ നൃത്ത വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം തീര്‍ക്കുകയാണ്. വീഡിയോ വണ്‍ മില്യണ്‍ വ്യൂസ് നേടിയ സന്തോഷവും ദിയ പങ്കിട്ടു. കേവലം രണ്ടു ദിവസം കൊണ്ടാണ് വീഡിയോ ഇത്രയും വ്യൂസ് നേടിയത്. അഹാനയുടെ ആദ്യത്തെ അനുജത്തിയാണ് ഓസി എന്ന് വിളിക്കുന്ന ദിയ.

വര്‍ക്കലയിലെ റിസോര്‍ട്ടില്‍ കൂട്ടുകാരുമൊത്ത് അടിച്ചുപൊളിച്ച്‌ ആഘോഷിക്കുന്നതിനിടെയാണ് ദിയ ഈ നൃത്ത വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. പൂളിന്റെ സൈഡില്‍ പാട്ടുപോലെ ജോളിയായി നൃത്തം ചെയ്യുന്ന ദിയയും കൂട്ടുകാരനുമാണുള്ളത്. വൈഷ്ണവും ദിയയും പൂളിന്റെ അരികിലും, റിസോര്‍ട്ടിന്റെ ഉള്ളിലുമായി തകര്‍പ്പന്‍ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക