കായംകുളം: കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒരു വോട്ടിന് തോറ്റ സ്ഥാനാര്‍ത്ഥിക്ക് കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് ടെന്‍ഡര്‍ വോട്ടെണ്ണി​യപ്പോള്‍ വി​ജയം. കായംകുളം നഗരസഭ 39 ാം വാര്‍ഡിലാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷീബാ ഷാനവാസ് വി​ജയി​ച്ചത്. തുല്യവോട്ട് വന്നതോടെ നറുക്കെടുക്കുകയായിരുന്നു.

കഴിഞ്ഞ തി​രഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി നസീമ ഷംസുദ്ദീന്‍ ഒരു വോട്ടിന് വിജയിച്ചതായി റിട്ടേണിംഗ് ഓഫീസര്‍ പ്രഖ്യാപിച്ചിരുന്നു. നസീമയ്ക്ക് 433 വോട്ടും ഷീബയ്ക്ക് 432 വോട്ടും ലഭിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തുടര്‍ന്ന് റീകൗണ്ടിംഗി​നായി​ ഷീബ കായംകുളം മുന്‍സി​ഫ് കോടതി​യെ സമീപിച്ചു. കോടതി നിര്‍ദ്ദേശ പ്രകാരം ഒരു ടെന്‍ഡര്‍ വോട്ട് എണ്ണിയപ്പോള്‍ അത് ഷീബയ്ക്ക് ലഭിച്ചു. ഇതോടെ ഇരുവര്‍ക്കും തുല്യവോട്ടായി.

തുടര്‍ന്ന് നറുക്കെടുത്തപ്പോള്‍ ഷീബയ്ക്ക് അനുകൂലമായി. കായംകുളം മുന്‍സിഫ് എ.ഷാനവാസിന്റെ മേല്‍നോട്ടത്തിലായിരുന്നു നടപടികള്‍. ജില്ലാ കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് നസീമയുടെ അഭിഭാഷകന്‍ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക