കായംകുളം വള്ളികുന്നത്ത് മൂന്നു മാസം മുമ്പ് വിവാഹിതയായ 19 കാരിയെ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ സുചിത്രയെ കണ്ടത്.

ലക്ഷ്മി ഭവനത്തില്‍ സൈനികനായ വിഷ്ണുവിന്റെ ഭാര്യ സുചിത്രയാണ് തൂങ്ങി മരിച്ചത്. മരണ കാരണം വ്യക്തമല്ല.മാര്‍ച്ച്‌ 21 നായിരുന്നു വിവാഹം. ഒരു മാസം മുന്‍പാണ് ഭര്‍ത്താവ് വിഷ്ണു ജാര്‍ഖണ്ഡിലെ ജോലി സ്ഥലത്തേക്ക് പോയത്. ഫോണ്‍ വിവരങ്ങളടക്കം പരിശോധിക്കുമെന്ന് ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക