കെറെയിലിനെതിരെ ചങ്ങനാശ്ശേരി ആര്‍ച്ച്‌ ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം. ബലപ്രയോഗത്തിലൂടെ ജനങ്ങളെ നിശബ്ദരാക്കാന്‍ അധികാരികള്‍ ശ്രമിക്കരുത്. ജനങ്ങളുടെ ഉത്ക്കണ്ഠയും വേദനയും ഞങ്ങളുടേതുമാണെന്നും മാര്‍ ജോസഫ് പെരുന്തോട്ടം ദീപിക പത്രത്തിലെ ലേഖനത്തില്‍ കുറിച്ചു.

സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് ആര്‍ച്ച്‌ ബിഷപ്പ് ലേഖനത്തില്‍ ഉന്നയിച്ചിരിക്കുന്നത്. ജനങ്ങളുടെ മനസ്സ് നീറുകയാണ്. ഉള്ളതെല്ലാം ഉപേക്ഷിച്ച്‌ പോവേണ്ടി വരുമെന്ന ഭീതി അവര്‍ക്കുണ്ട്. അതിനെ തുടര്‍ന്നാണ് അവര്‍ പ്രതിഷേധിക്കാനിറങ്ങുന്നത്. സ്വന്തം സ്ഥലത്ത് സ്വൈര്യമായി ജീവിക്കുന്നവര്‍ക്കെതിരായാണ് സര്‍ക്കാരിന്‍റെ അധിക്ഷേപം. അധികാരമുപയോഗിച്ച്‌ ഇതിനെ അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഇത് കൊണ്ടാണ് പ്രശ്‌നം ഇത്രമേല്‍ വഷളാവുന്നത് എന്നും ലേഖനത്തില്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജനങ്ങളുടെ സമരത്തെ വിമോചനസമരത്തോട് ഉമപിച്ചതിനെതിരെയും ലേഖനത്തില്‍ രൂക്ഷ വിമര്‍ശനമുണ്ട്. ജനങ്ങളുടെ സമരങ്ങളെ ബലപ്രയോഗത്തിലൂടെ നിശബ്ദമാക്കരുത്. മതസാമുദായിക സംഘടനകള്‍ക്കിടയില്‍ ഭിന്നത സൃഷ്ടിച്ച്‌ രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് സര്‍ക്കാരിന്റെ നീക്കമെന്നും ആര്‍ച്ച്‌ ബിഷപ്പ് കുറിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക