ചെന്നൈ: തമിഴ് നടന്‍ ചിമ്പുവിന്റെ അച്ഛനും നടനും സംവിധായകനുമായ ടി.രാജേന്ദർ സഞ്ചരിച്ച കാറിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന യാചകന്‍ മരിച്ചു. മുനുസ്വാമി (70) എന്നയാളാണ് മരിച്ചത്. കാർ ഓടിച്ചിരുന്ന ഡ്രൈവർ ശെൽവത്തെ പാണ്ടിബസാര്‍ പൊലീസ് അറസ്റ്റ് ചെയ്തശേഷം ജാമ്യത്തിൽ വിട്ടു. ചെന്നൈ തേനാംപേട്ടിലെ ഇളങ്കോവന്‍ റോഡില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. രാജേന്ദറും കുടുംബാംഗങ്ങളും കാറിലുണ്ടായിരുന്നു.

കുറച്ചു ദൂരം മുന്നോട്ടുപോയ ശേഷമാണു കാർ നിര്‍ത്തിയത്. മുനുസ്വാമിയെ ഉടൻ തന്നെ റോയപ്പേട്ട സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെത്തിച്ചു. ചികിത്സയിലിരിക്കെ ബുധനാഴ്ച മരണത്തിനു കീഴടങ്ങുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക