കണ്ണൂര്‍: കണ്ണൂരിലേക്ക് കോടിക്കണക്കിനു രൂപയുടെ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച കേസില്‍ ദമ്ബതികള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ കൂടി പിടിയില്‍(Arrest). പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. മരക്കാര്‍ക്കണ്ടി സ്വദേശി സി സി അന്‍സാരി, ഭാര്യ ഷബ്‌ന , പുതിയങ്ങാടി സ്വദേശി സി എച്ച്‌ ശിഹാബ് എന്നിവരാണ് പോലീസിന്റെ(Police) വലയിലായത് .

രണ്ടുമാസം മുന്‍പ് കണ്ണൂര്‍ സിറ്റി സെന്റ്റില്‍ വച്ച്‌ അന്‍സാരിയെയും ശബ്‌നയുടെ അനുജനെയും മയക്കുമരുന്നുമായി എക്‌സൈസ് പാര്‍ട്ടി പിടികൂടിയിരുന്നു. കേസില്‍ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. പ്രതികള്‍ നേരത്തെ അറസ്റ്റിലായ നിസ്സാമില്‍ നിന്ന് എം ഡി എം എ, എല്‍ എസ് ഡി , കൊക്കെയിന്‍, എന്നീ മയക്കുമരുന്നുകള്‍ വാങ്ങി കണ്ണൂരില്‍ വില്‍പ്പന നടത്തുകയായിരുന്നു എന്നാണ് പോലീസ് വ്യക്തമായിട്ടുള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ മാര്‍ച്ച്‌ ഏഴിന് കണ്ണൂരിലേക്ക് പാര്‍സലായി തുണിത്തരങ്ങള്‍ എന്ന് കാണിച്ചു ബംഗ്ലുരുവില്‍ നിന്ന് 2കിലോ വരുന്ന എം ഡി എം എ അടക്കമുള്ള ലഹരി വസ്തുക്കള്‍ കടത്താന്‍ ശ്രമിച്ചത് പോലീസ് കയ്യോടെ പിടികൂടിയിരുന്നു. പാര്‍സല്‍ കൈപ്പറ്റാന്‍ എത്തിയ ദമ്ബതികളായ ബള്‍ക്കീസ് – അഫ്‌സല്‍ എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു.

ബള്‍ക്കീസിന്റെ അടുത്ത ബന്ധുവായ നിസാമാണ് മയക്കുമരുന്നു കടത്തിന്റെ മുഖ്യ ആസൂത്രകന്‍. ബള്‍ക്കീസിനെയും അഫ്‌സലിനെയും ചോദ്യം ചെയ്തതില്‍ നിന്നാണ് നിസാമിന്റെ പങ്കാളിത്തം വ്യക്തമായത്. ഇവരെ ചോദ്യം ചെയ്തതിലൂടെയാണ് അന്‍സാരി – ഷബ്‌ന ദമ്ബതികളുടെ പങ്ക വ്യക്തമായത് എന്ന് പോലീസ് പറയുന്നു. ഇതോടെ കേസ്സുമായി ബന്ധപ്പെട്ട് 6 പേര്‍ പിടിയിലായി.

പ്രതികളുടെ അക്കൗണ്ടുകള്‍ പരിശോധിച്ചപ്പോള്‍ പ്രതിദിനം 20000 മുതല്‍ 40000 രൂപ വരെ എത്തുന്നതായി കണ്ടെത്തി. നിസ്സാം ഒരു ദിവസം തന്നെ ഒരു ലക്ഷത്തോളം രൂപയുടെ ഇടപാട് നടത്തുന്നതായും കണ്ടെത്തി. പിടിയിലായ ഷബ്‌ന പോലീസ് സ്റ്റേഷനില്‍ എത്തിച്ചപ്പോള്‍ മയക്കുമരുന്ന് കടത്തുമായി തനിക്ക് ബന്ധമില്ല എന്ന് ആവര്‍ത്തിച്ച്‌ അലമുറയിട്ട് കരഞ്ഞു.

മയക്കുമരുന്ന് വ്യാപാരത്തില്‍ വന്‍ റാക്കറ്റ് തന്നെ കണ്ണൂര്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അസിസ്റ്റന്റ് സിറ്റി പോലീസ് കമ്മീഷണര്‍ പി പി സദാനന്ദന്‍ പറഞ്ഞു. നിസ്സാം മയക്കുമരുന്നു വില്‍പ്പനയുടെ സൗകര്യത്തിന് വേണ്ടി അന്‍സാരിയെയും ശബ്‌നയെയും ഈ കേസില്‍ നേരത്തെ പോലീസ് പിടികൂടിയ ബല്‍ക്കീസ് ആദ്യം താമസിച്ചിരുന്ന വീട്ടില്‍ താമസിപ്പിക്കുകയായിരുന്നു.

നിസ്സമാണ് ഇവരുടെ വീട്ടു വാടകയും മറ്റും നല്‍കിവന്നിരുന്നത്. ബല്‍ക്കീസ് പോലീസ് പിടിയില്‍ ആയതിനു ശേഷവും മയക്കുമരുന്നു എത്തിച്ച്‌ ഇവര്‍ വില്‍പ്പന നടത്തിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. എക്‌സൈസ് കേസില്‍ അന്‍സാരി ജയിലില്‍ കിടന്ന സമയത്ത് ശബ്‌ന മയക്കുമരുന്നു വില്‍പ്പന നടത്തിയിട്ടുള്ളതും പോലീസ് കണ്ടെത്തി. പോലീസ് ഈ കേസിലെ മറ്റ് പ്രതികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണ്.

കണ്ണൂര്‍ അസ്സി: പോലീസ് കമ്മീഷണര്‍ പി പി സദാനന്ദന്റെയും കണ്ണൂര്‍ ടൗണ്‍ ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരിയുടെയും നേതൃത്വത്തില്‍ ജില്ലാ പോലീസ് DANSAF ടീം അംഗങ്ങള്‍ ആയ എ എസ് ഐ മാരായ അജയന്‍, രഞ്ജിത്, സീനിയര്‍ സി പി ഒ മാരായ അജിത്ത് മഹേഷ്, മിഥുന്‍ തുടങ്ങിയവരാണ് പ്രതികളെ പിടികൂടിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക