അ​​ഗ​​ര്‍​​ത്ത​​ല: 5-വയസ്സുകാരിയെ ബലാത്‌സംഗം ചെയ്ത 46-കാരനെ സ്ത്രീ​​ക​​ള്‍ മ​​ര​​ത്തി​​ല്‍ കെ‌​​ട്ടി​​യി​​ട്ട് തല്ലിക്കൊന്നു. ത്രിപുരയിലെ ധ​​ലാ​​യി ജി​​ല്ല​​യി​​ലാ​​ണു സം​​ഭ​​വം. കൊ​​ല​​ക്കേ​​സി​​ല്‍ എ​​ട്ടു വ​​ര്‍​​ഷം ത‌​​ട​​വു​​ശി​​ക്ഷ അ​​നു​​ഭ​​വി​​ച്ച​​യാ​​ളാ​​ണ് കൊ​​ല്ല​​പ്പെ​​ട്ട​​ത്. ചൊ​​വ്വാ​​ഴ്ച രാ​​ത്രി അ​​മ്മ​​യ്ക്കൊ​​പ്പം മ​​ത​​പ​​ര​​മാ​​യ ച​​ട​​ങ്ങി​​ല്‍ പ​​ങ്കെ​​ടു​​ക്കാ​​നെ​​ത്തി​​യ ബാലികയെ ഇ​​യാ​​ള്‍ തൊ​​ട്ട​​ടു​​ത്തു​​ള്ള കാ​​ട്ടി​​ലേ​​ക്കു കൊ​​ണ്ടു​​പോ​​യി മാ​​ന​​ഭം​​ഗ​​പ്പെ​​ടു​​ത്തുകയായിരുന്നു.

തുടര്‍ന്ന് പെ​​ണ്‍​​കു​​ട്ടി​​യെ അ​​വി​​ടെ ഉ​​പേ​​ക്ഷി​​ച്ച​​ശേ​​ഷം പ്രതി ഇവിടെ നിന്നും കടന്നു കളഞ്ഞു. കു​​ട്ടി​​യു​​ടെ ക​​ര​​ച്ചി​​ല്‍​​കേ​​ട്ട് എ​​ത്തി​​യ സ​​മീ​​പ​​വാ​​സി​​ക​​ള്‍ കു​​ട്ടി​​യെ സ​​മീ​​പ​​ത്തെ ആ​​ശു​​പ​​ത്രി​​യി​​ല്‍ പ്ര​​വേ​​ശി​​പ്പി​​ച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്ര​​തി​​യെ പി​​ടി​​കൂ​​ട​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് ഗ്രാ​​മ​​വാ​​സി​​ക​​ള്‍ ഗ​​ന്ദാ​​ചെ​​റാ-​​അ​​മ​​ര്‍​​പു​​ര്‍ ഹൈ​​വ് ഉ​​പ​​രോ​​ധി​​ച്ചി​​രു​​ന്നു. ഒ​​രു സം​​ഘം സ്ത്രീ​​ക​​ള്‍ തൊ​​ട്ട​​ടു​​ത്തു​​ള്ള ഗ്രാ​​മ​​ത്തി​​ല്‍​​നി​​ന്നു പ്ര​​തി​​യെ പി​​ടി​​കൂ​​ടി. ഇ​​യാ​​ളെ മ​​ര​​ത്തി​​ല്‍ കെ​​ട്ടി​​യി​​ട്ട് നി​​ര്‍​​ദ​​യം മ​​ര്‍​​ദി​​ച്ചു. പ്ര​​തി​​യെ ആ​​ശു​​പ​​ത്രി​​യെ​​ത്തി​​ച്ചെ​​ങ്കി​​ലും മ​​ര​​ണം സം​​ഭ​​വി​​ച്ചി​​രു​​ന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക