പാലക്കാട്: എഎ റഹീമിനെ സിപിഎമ്മിന്റെ രാജ്യസഭാ സ്ഥാനാര്‍ഥിയായി നിശ്ചയിച്ചതിനെ പരിഹസിച്ച്‌ ബാലരമയിലെ കഥാപാത്രമായ ലുട്ടാപ്പിയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് ഏഷ്യാനെറ്റ് ന്യൂസ് ചീഫ് കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ വിനു വി ജോണ്‍ ട്വീറ്റ് ചെയ്തിരുന്നു. ഇതിനെതിരെ മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്നും രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്. അതേസമയം, മീഡിയ വണ്‍ ചാനലിലെ എഡിറ്ററായ പ്രമോദ് രാമന്റെ അസഭ്യം നിറഞ്ഞ ട്വീറ്റിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നില്ല.

ഇപ്പോള്‍ രണ്ട് മാധ്യമ പ്രവര്‍ത്തകരുടെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകനായ ശ്രീജിത്ത് പണിക്കര്‍. ‘കേരളത്തിലെ രണ്ട് മാധ്യമപ്രവര്‍ത്തകരുടെ ട്വീറ്റുകളാണ്. ബാലരമ വായിച്ചയാളെ മറ്റുപല മാധ്യമപ്രവര്‍ത്തകരും അറഞ്ചം പുറഞ്ചം ചീത്തവിളിക്കുന്നു. മറ്റെയാളെക്കുറിച്ച്‌ മിണ്ടുന്നതു പോലുമില്ല. അയെന്താ രമണാ അങ്ങനെ?’ എന്ന് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക