മുംബൈ: പുതിയ ഒടിടി പ്ലാറ്റ്‌ഫോം (OTT) പ്രഖ്യാപിച്ച്‌ ബോളിവുഡ് സൂപ്പര്‍താരം ഷാരുഖ് ഖാന്‍ (Shah Rukh Khan). അദ്ദേഹത്തിന്റെ തന്നെ ചുരുക്കെഴുത്ത് ഉള്‍പ്പെടുത്തി ‘എസ്‌ആര്‍കെ +’ (SRK+) എന്ന പേരിലാണ് ഷാരുഖ് ഒടിടി പ്ലാറ്റ്‌ഫോം അവതരിപ്പിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ എസ്‌ആര്‍കെ പ്ലസിന്റെ ലോഗോയും ഷാരൂഖ് ഖാന്‍ പങ്കുവെച്ചു. ഒടിടി ലോകത്ത് എന്തൊക്കെയോ നടക്കാന്‍ പോവുന്നു എന്ന അടിക്കുറിപ്പോടെയായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.

എന്നാല്‍ ഒടിടി പ്ലാറ്റ്‌ഫോമിന്റെ മറ്റ് വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇത് ആദ്യമായാണ് ഇന്ത്യയിലെ ഒരു സൂപ്പര്‍ താരം ഒടിടി മേഖലയിലേക്ക് എത്തുന്നത്. നിലവില്‍ റെഡ് ചിലീസ് എന്റെര്‍ടെന്‍മെന്റ്‌സ് എന്ന പേരില്‍ ഷാരുഖ് ഖാന് മീഡിയ കമ്ബനി ഉണ്ട്. കൂടാതെ ഐപിഎല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഉടമകളില്‍ ഒരാളുമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബ്രാന്‍ഡ് മൂല്യത്തില്‍ രാജ്യത്തെ സെലിബ്രേറ്റികളില്‍ അഞ്ചാമതാണ് 56 കാരനായ ഷാരൂഖ് ഖാന്‍. 5000 കോടിക്ക് മുകളിലാണ് താരത്തിന്റെ ആസ്തി. കഴിഞ്ഞ വര്‍ഷം, രണ്ട് പ്രൊമോഷണല്‍ വീഡിയോകള്‍ പങ്കിട്ടുകൊണ്ട് ഷാരൂഖ് ഖാന്‍ ഹോട്ട്‌സ്റ്റാറുമായുള്ള തന്റെ OTT അരങ്ങേറ്റത്തെ പരസ്യമാക്കിയെങ്കിലും മകന്‍ ആര്യന്‍ ഖാന്‍ നിയമപോരാട്ടത്തില്‍ ഏര്‍പ്പെട്ടതിനാല്‍ പ്രഖ്യാപനങ്ങള്‍ നിര്‍ത്തിക്കുകയായിരുന്നു. സല്‍മാന്‍ ഖാനും അനുരാഗ് കശ്യപും പുതിയ സംരംഭത്തിന് എല്ലാവിധ ഭാവുകളും നേര്‍ന്നു. ‘ഇന്നത്തെ പാര്‍ട്ടി താങ്ങളുടെ വക’ എന്നായിരുന്നു സല്‍മാന്‍ ഖാന്‍ ട്വീറ്റ് ചെയ്തത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക