ഒളിച്ചോടി ഒപ്പം താമസിച്ച കാമുകന് പ്രായപൂര്‍ത്തിയാകാത്തതിനെ തുടര്‍ന്ന് 19 കാരിയെ കോടതി വീട്ടുകാര്‍ക്കൊപ്പം അയച്ചു. രാജപുരം പൊലീസ് റെജിസ്റ്റര്‍ ചെയ്ത മിസിംഗ് കേസിലെ പെണ്‍കുട്ടിയെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്) വീട്ടുകാര്‍ക്കൊപ്പം വിട്ടയച്ചത്.

പെണ്‍കുട്ടിയെ കാണാതായത് സംബന്ധിച്ച്‌ മാതാവ് നല്‍കിയ പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്തിയ പൊലീസ്, കൗമാരക്കാരനായ കാമുകനൊപ്പം കണ്ടെത്തുകയായിരുന്നു. ഫോണ്‍ വഴിയാണ് പെണ്‍കുട്ടി കാമുകനെ പരിചയപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പെണ്‍കുട്ടി കാമുകനൊപ്പം താമസിക്കാന്‍ താല്‍പര്യം കാണിച്ചെങ്കിലും കാമുകന് പ്രായപൂര്‍ത്തിയായില്ലെന്ന കാരണത്താല്‍ ഇരുവരേയും കോടതിയില്‍ ഹാജരാക്കുകയായിരുന്നു. തുടര്‍ന്ന് കോടതി പെണ്‍കുട്ടിയെ വീട്ടുകാര്‍ക്കൊപ്പവും കൗമാരക്കാരനെ സ്വന്തം ഇഷ്ടത്തിനും പോകാന്‍ അനുവദിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക