തിരുവനന്തപുരം: ജില്ലാ-ബ്ലോക്ക് കോണ്‍ഗ്രസ് ഭാരവാഹികളുടെ പുന: സംഘടന അവസാന ഘട്ടത്തിലാണെന്ന് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍. ഏറ്റവും അടുത്ത ദിവസത്തില്‍ തന്നെ പുന:സംഘടന പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

മെമ്ബര്‍ഷിപ്പ് ക്യാംപെയ്‌നുമായി ബന്ധപ്പെട്ട് ഡിസിസി അദ്ധ്യക്ഷന്‍മാര്‍, ജില്ലകളുടെ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറിമാര്‍ എന്നിവരുടെ യോഗത്തിന് ശേഷമാണ് സുധാകരന്റെ പ്രതികരണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പുന:സംഘടന നിര്‍ത്തിവെച്ചതായി നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ പുന:സംഘടന നിര്‍ത്തിവെച്ചതായി പറഞ്ഞിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു. ശനിയാഴ്ച പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക