ക​ണ്ണൂ​ര്‍: ഭ​ര്‍​ത്താ​വു​മാ​യി നി​ര​ന്ത​രം ചാ​റ്റിം​ഗ് ന​ട​ത്തു​ന്ന കൂ​ട്ടു​കാ​രി​ക്കെ​തി​രേ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ അ​ശ്ലീ​ല വാ​ക്കു​ക​ള്‍ ഉ​പ​യോ​ഗി​ച്ച്‌ പ്ര​ചാ​ര​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ മൂ​ന്നു​പേ​ര്‍​ക്കെ​തി​രേ ക​ണ്ണൂ​ര്‍ ടൗ​ണ്‍ പോ​ലീ​സ് കേസെ​ടു​ത്തു. ക​ണ്ണൂ​രില്‍ ഒ​രു അ​ര്‍​ദ്ധ സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രാ​യ തൃ​ശൂ​ര്‍, കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ള്‍​ക്കെ​തി​രേ​യാ​ണ് കേ​സ്.​ പ്ര​തി​ക​ളി​ല്‍ ഒ​രാ​ളാ​യ യുവ​തി​യു​ടെ ഭ​ര്‍​ത്താ​വു​മാ​യി പ​രാ​തി​കാ​രി​ക്ക് ബ​ന്ധ​മു​ണ്ടെ​ന്ന് സം​ശ​യി​ച്ച​താ​ണ് പു​ലി​വാ​ലാ​യി മാ​റി​യ​ത്. 

പ്ര​തി​യു​ടെ വി​ദേ​ശ​ത്ത് ജോ​ലി ചെ​യ്യു​ന്ന ഭ​ര്‍​ത്താ​വി​ന്‍റെ മൊ​ബൈ​ല്‍ ഫോ​ണി​ല്‍ ചാ​റ്റിം​ഗ് വി​വ​ര​ങ്ങ​ള്‍ അ​റി​യു​ന്ന ഒ​രു ആ​പ്ലി​ക്കേ​ഷ​ന്‍ ഇ​ന്‍​സ്റ്റാ​ള്‍ ചെ​യ്തു വ​ച്ചി​രു​ന്നു. ഇ​തി​ലൂ​ടെ​യാ​ണ് ഭ​ര്‍​ത്താ​വ് ത​ന്‍റെ സു​ഹൃ​ത്താ​യ യു​വ​തി​യു​മാ​യി ചാ​റ്റിം​ഗ് ന​ട​ത്താ​റു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തു​ട​ര്‍​ന്ന്, സു​ഹൃ​ത്താ​യ യു​വ​തി​ക്കെ​തി​രേ അ​ശ്ലീ​ല പ്ര​ചാ​ര​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. ‌ ഇ​തി​നെ​തി​രേ യു​വ​തി ടൗണ്‍ പോ​ലീ​സി​ല്‍ കേ​സ് ന​ല്കു​ക​യാ​യി​രു​ന്നു. അ​ശ്ലീ​ല പ്ര​ചാ​ര​ണം ന​ട​ത്തി​യ യു​വ​തി​യു​ടെ ഫെ​യ്സ്ബു​ക്ക് സുഹൃ​ത്തു​ക്ക​ളാ​ണ് പ്ര​തി​ക​ളാ​യ മ​റ്റ് ര​ണ്ടു​പേ​രും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക