പാലായിൽ അങ്കണവാടി ഉദ്ഘാടനത്തെച്ചൊല്ലി യുഡിഎഫ് – കേരള കോൺഗ്രസ് (എം) പോര്. സ്ഥലം എംഎൽഎയായ മാണി സി.കാപ്പനു പിന്നാലെ കേരള കോൺഗ്രസി(എം)നു വേണ്ടി തോമസ് ചാഴികാടൻ എംപിയും ഉദ്ഘാടനം നടത്തി. അടച്ചിട്ടിരുന്ന അങ്കണവാടിയുടെ പൂട്ട് തകർത്ത് അകത്തുകടന്നായിരുന്നു കേരള കോൺഗ്രസി(എം)ന്റെ ഉദ്ഘാടനം.

യുഡിഎഫ് ഭരിക്കുന്ന ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത്, 7 ലക്ഷം രൂപ മുടക്കിയാണ് പഞ്ചായത്തിന്റെ സ്ഥലത്ത് അങ്കണവാടി നിർമിച്ചത്. വെള്ളിയാഴ്ച എംഎൽഎയെകൊണ്ട് ഉദ്ഘാടനവും നടത്തി. പിന്നാലെ, അങ്കണവാടിക്കു വേണ്ടി 5 ലക്ഷം രൂപ മുടക്കിയ ജില്ലാ പഞ്ചായത്ത്, ഗ്രാമ പഞ്ചായത്തിന്റെ ഉദ്ഘാടനത്തിനുശേഷം അടച്ചിട്ടിരുന്ന അങ്കണവാടിയുടെ പൂട്ട് പൊളിച്ച് അകത്തുകടന്ന് ഉദ്ഘാടനം നടത്തുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആദ്യം പരിപാടി തീരുമാനിച്ചത് കേരള കോൺഗ്രസ് (എം) ആണെന്നും ഇത് തടയാനാണ് എംഎൽഎ ഉദ്ഘാടനം നടത്തിയതെന്നും കേരള കോൺഗ്രസ് (എം) പറയുന്നു. അതേസമയം, കൂടിയാലോചനകൾ ഇല്ലാതെ പരിപാടി നടത്തിയെന്നും ജില്ലാ പഞ്ചായത്ത് പണം മുടക്കിയതു കൊണ്ട് ഗ്രാമ പഞ്ചായത്തിന്റെ അവകാശങ്ങൾ കവർന്നെടുക്കാൻ കഴിയില്ലെന്നുമാണ് യുഡിഎഫ് നിലപാട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക