പാലാ നിയോജക മണ്ഡലത്തില്‍നിന്നു തന്നെ തെരഞ്ഞെടുത്തതു ചോദ്യംചെയ്തുള്ള ഹര്‍ജി തള്ളണമെന്നാവശ്യപ്പെട്ട് മാണി സി. കാപ്പന്‍ നല്‍കിയ ഉപഹര്‍ജി ഹൈക്കോടതി തള്ളി. ജസ്റ്റീസ് സി. ജയചന്ദ്രനാണ് ഉപഹര്‍ജി തള്ളിയത്.

ഫലം പ്രഖ്യാപിച്ച്‌ 45 ദിവസത്തിനുള്ളില്‍ തെരഞ്ഞെടുപ്പു ഹര്‍ജി നല്‍കണമെന്നാണു നിയമം. ഇതനുസരിച്ച്‌ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെ ചോദ്യം ചെയ്ത് ഹര്‍ജി നല്‍കാനുള്ള സമയം 2021 ജൂണ്‍ 16 ന് അവസാനിച്ചിരുന്നു. എന്നാല്‍ മണ്ഡലത്തിലെ വോട്ടറായ സണ്ണി ജോസഫ് ഹര്‍ജി നല്‍കിയത് 2021 ജൂലൈ 13 നാണെന്നും ഇതിനാല്‍ നിലനില്‍ക്കില്ലെന്നുമായിരുന്നു മാണി സി. കാപ്പന്‍റെ വാദം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍, കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യം കണക്കിലെടുത്ത് സുപ്രീംകോടതി അനുവദിച്ച സമയപരിധി ഇളവ് തെരഞ്ഞെടുപ്പു ഹര്‍ജികള്‍ക്കും ബാധകമാണെന്നു വിലയിരുത്തിയാണു സിംഗിള്‍ബെഞ്ച് ഉപഹര്‍ജി തള്ളിയത്. മാണി. സി. കാപ്പന്‍ നാമനിര്‍ദേശ പത്രികയ്ക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ ബാധ്യതകള്‍ മറച്ചുവച്ചെന്നും മതത്തിന്‍റെ പേരില്‍ വോട്ടു പിടിച്ചെന്നുമാണു സണ്ണി ജോസഫിന്‍റെ ഹര്‍ജിയിലെ ആരോപണങ്ങള്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക