ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളില്‍ ഏറ്റ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ തനിക്കെതിരെ നടന്ന വിമര്‍ശനങ്ങള്‍ പോസിറ്റീവായി കാണുന്നെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. കേരളത്തിലെ പ്രവര്‍ത്തകരില്‍ നിന്നുയര്‍ന്ന പ്രതിഷേധങ്ങളെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പാര്‍ട്ടിയ്ക്ക് ദയനീയ പരാജമുണ്ടായാല്‍ പ്രവര്‍ത്തകര്‍ക്ക് വിഷമമുണ്ടാകും. അവര്‍ പലരീതിയില്‍ പ്രതികരിച്ചെന്നുവരും. ഓരോരുത്തര്‍ക്കും ഓരോ ഭാഷയായിരിക്കും. താനതിനെ പോസിറ്റീവായാണ് കാണുന്നത്. കേരളത്തിലെ പ്രവര്‍ത്തകര്‍ക്ക് തന്നെ കുറിച്ച്‌ പറയാന്‍ അവകാശമുണ്ട്. വിമര്‍ശനങ്ങള്‍ക്ക് അതീതനായ ആളല്ല താന്‍. തന്നെയല്ല വിമര്‍ശിക്കുന്നത്, താന്‍ വഹിക്കുന്ന പദവിയെയാണ് വിമര്‍ശിക്കുന്നത്. വിമര്‍ശനങ്ങളില്‍ കോണ്‍ഗ്രസ് നന്നായിക്കാണാന്‍ ആഗ്രഹിക്കുന്നവരുടെ നല്ല ചിന്താഗതിയാണ് താന്‍ കാണാന്‍ ആഗ്രഹിക്കുന്നത്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘ഞങ്ങള്‍ മാത്രമാണോ തോറ്റത്? ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടി ജയിക്കുമെന്ന് എല്ലാവരും എഴുതി. എന്നിട്ട് ജയിച്ചോ. തോല്‍ക്കുന്നതിനെ ന്യായീകരിക്കുകയല്ല. തോല്‍വികള്‍ വിലയിരുത്തി പാഠങ്ങള്‍ ഉള്‍ക്കൊള്ളണം. അതിനാണ് ഇന്ന് വര്‍ക്കിങ് കമ്മിറ്റി കൂടിയത്. ഏകകണ്ഠമായാണ് കോണ്‍ഗ്രസ് പ്രസിഡന്റിനെ മുന്നില്‍ നിന്ന് നയിക്കാന്‍ ആവശ്യപ്പെട്ടത്.’- അദ്ദേഹം പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക