ഇടുക്കി: ആറു മാസത്തിനിടെ ഇടുക്കി(Idukki) നെടുങ്കണ്ടത്ത് ജീവൊടുക്കിയത്(Suicide) രണ്ടു വിദ്യാര്‍ഥികള്‍. 12, 13 വയസുകാരായ വിദ്യാര്‍ഥികളാണ് ജീവനൊടുക്കിയത്. എന്നാല്‍ കുട്ടികളെ ആത്മഹത്യയിലേക്ക് നയിച്ചതിന്റെ കാരണങ്ങള്‍ ദുരൂഹമാണ്. ഇതില്‍ പൊലീസ് അന്വേഷണം നടത്തിവരികയാണ്.

നെടുങ്കണ്ടം താലൂക്ക് ഓഫിസ് ജീവനക്കാരന്‍ ജോഷി-സുബിത ദമ്ബതികളുടെ മകന്‍ അനന്തുവിനെ ഞായാറാഴ്ച്ച വൈകിട്ടാണ് റവന്യൂ ക്വട്ടേഴ്‌സിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ജനലില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. മാതാപിതാക്കള്‍ പുറത്ത് പോയി തിരികെ എത്തിയപ്പോഴാണ് അനന്തുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. colour, better, wish, father, show, blue എന്നി ഇംഗിഷ് പദങ്ങള്‍ ചുവരില്‍ ചോക്കു കൊണ്ടും ബുക്കില്‍ പേന കൊണ്ടും എഴുതിയിരുന്നു. മരണത്തിന് മുന്‍പ് എഴുതിയതാവാമെന്നാണ് നിഗമനം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

6 മാസം മുന്‍പാണ് നെടുങ്കണ്ടത്ത് കഴുത്തില്‍ പ്ലാസ്റ്റിക് കയര്‍ കുരുങ്ങി വാഴവര സ്വദേശി ബിജു ഫിലിപ്പ്- സൗമ്യ ദമ്ബതികളുടെ മകന്‍ പതിമൂന്നുകാരന്‍ ജെറോള്‍ഡ് മരിച്ചത്. ആത്മഹത്യ തന്നെയെന്ന് പൊലീസ് കണ്ടെത്തല്‍. ആത്മഹത്യക്ക് കുട്ടികളെ പ്രേരിപ്പിച്ചതെന്താണെന്ന് അന്വേഷിക്കുന്നുണ്ട്.

ഗെയിമുകള്‍ക്ക് കുട്ടികള്‍ അടിപ്പെട്ടിരുന്നതായുള്ള സംശയത്തെ തുടര്‍ന്ന് മൊബൈല്‍ ഫോണുകള്‍ കേന്ദ്രീകരിച്ച്‌ അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു. അനന്തു അമിതമായി മൊബൈല്‍ ഉപയോഗിച്ചിരുന്നതായ മാതാപിതാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഇക്കാര്യത്തിലും അന്വേഷണം നടത്തുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക